കേന്ദ്രം എന്ത് ചെയ്താലും കേരളം എതിര്‍ക്കുന്നു; പൗരത്വ നിയമത്തെ അനുകൂലിച്ച് ഇ ശ്രീധരൻ

Web Desk   | Asianet News
Published : Jan 16, 2020, 01:49 PM IST
കേന്ദ്രം എന്ത് ചെയ്താലും കേരളം എതിര്‍ക്കുന്നു; പൗരത്വ നിയമത്തെ അനുകൂലിച്ച് ഇ ശ്രീധരൻ

Synopsis

കേന്ദ്രം എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നവും ഇല്ലെന്ന് ഇ ശ്രീധരൻ 

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇ ശ്രീധരൻ രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളും ഇല്ല. എന്താണ് നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നത്. പ്രതിഷേധിക്കുന്നവര്ക്ക് നിയമത്തിന്‍റെ ഉള്ളടക്കം പറഞ്ഞ് മനസിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നും ഇ ശ്രീധരൻ പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്ന കേരള സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമാണ് ഇ ശ്രീധരൻ ഉന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തി. 

 നിയമം വിശദീകരിച്ച് കൊടുത്ത് ഭയം മാറ്റുകയാണ് വേണ്ടത്..കേന്ദ്ര സർക്കാർ എന്തു ചെയ്താലും എതിർക്കുക എന്നതാണ് കേരള സർക്കാരിന്‍റെ ശൈലിയെന്നും ഇ ശ്രീധരൻ മലപ്പുറത്ത് പറഞ്ഞു, 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്