'ഓരോ പാലവും അതിമനോഹരമായ കവിത പോലെ': തന്‍റെ കാലത്ത് നിർമിച്ച പാലങ്ങളെ പ്രശംസിച്ച് ജി സുധാകരൻ

Published : Mar 19, 2025, 01:06 PM IST
'ഓരോ പാലവും അതിമനോഹരമായ കവിത പോലെ': തന്‍റെ കാലത്ത് നിർമിച്ച പാലങ്ങളെ പ്രശംസിച്ച് ജി സുധാകരൻ

Synopsis

താൻ പാലം കാണാൻ പോയത് രാഷ്ട്രീയ അടവാണെന്ന് ചില പത്രങ്ങൾ എഴുതിയെന്ന് ജി സുധാകരൻ

ആലപ്പുഴ: തന്‍റെ കാലത്ത് നിർമിച്ച പാലങ്ങളെ പ്രശംസിച്ച് മുൻ മന്ത്രി ജി സുധാകരൻ. ഓരോ പാലവും അതിമനോഹരമായ കവിത പോലെയാണ്. പണ്ടൊക്കെ പാലം സിമന്‍റ് കട്ട മാത്രമായിരുന്നു. താൻ സന്ദർശനം നടത്തിയത് കൊണ്ട് പാലം നിർമ്മാണം നല്ല രീതിയിൽ നടന്നുവെന്നും സുധാകരൻ അവകാശപ്പെട്ടു. 

താൻ പാലം കാണാൻ പോയത് രാഷ്ട്രീയ അടവാണെന്ന് ചില പത്രങ്ങൾ എഴുതിയെന്ന് ജി സുധാകരൻ പറഞ്ഞു. മുന്നണി അല്ലേ പാലം നിർമ്മിച്ചത് എന്ന് ചിലർ പറയുന്നു. അങ്ങനെ മുന്നണിയായി കൂടി ഇരുന്നാൽ പാലം ഉണ്ടാകുമോ? മന്ത്രിസഭ പണം അനുവദിച്ചാൽ മാത്രം പാലം ഉണ്ടാകുമോ? പാലം ആരുടെ കാലത്താണോ നിർമ്മിക്കുന്നത് അത് അവരുടെ കൂടിയാണെന്ന് ജി സുധാകരൻ പ്രതികരിച്ചു. 

പെരുമ്പളം പാലം ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ നിർമാണം പൂർത്തിയായ അഞ്ച് പാലങ്ങൾ ജി സുധാകരൻ കഴിഞ്ഞ ദിവസം സന്ദർശിച്ചു. സിപിഎം പ്രവർത്തകരെയോ നേതാക്കളെയോ  ഒപ്പം കൂട്ടാതെയായിരുന്നു സന്ദർശനം. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് പണം അനുവദിച്ച് നിർമാണം തുടങ്ങിയ പാലങ്ങൾ ഉദ്ഘാടനത്തിന് മുൻപ് കാണണമെന്നു തോന്നിയതു കൊണ്ടാണ് എത്തിയതെന്ന് സുധാകരൻ പ്രതികരിച്ചു.

'കേരളത്തിലെ ബ്രാഹ്മണർ ഭൂരിഭാ​ഗവും പട്ടിണിയിൽ, ഒന്നുമില്ലാത്തവർ'; പരാമർശവുമായി ജി സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കെ റെയിൽ അടഞ്ഞ അധ്യായം'; മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം ഉടൻ പഴയപടിയാകുമെന്ന് ബിനോയ് വിശ്വം
എസ്എഫ്ഐ നേതാവ് ഫാസിൽ വധക്കേസ്: പ്രതികളായ മുഴുവൻ ആർഎസ്എസ്-ബിജെപി പ്രവർത്തകരെയും വെറുതെവിട്ടു