ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങൾ തേടി ഇഡി രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു

Published : Oct 30, 2020, 05:37 PM IST
ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങൾ തേടി ഇഡി രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു

Synopsis

ബിനീഷിൻ്റെ പേരിലുള്ള സ്വത്ത് വകകളുടെ വിവരങ്ങൾ തേടി ഇഡി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു. 

കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് ശേഖരിക്കുന്നു. ബിനീഷിൻ്റെ പേരിലുള്ള സ്വത്ത് വകകളുടെ വിവരങ്ങൾ തേടി ഇഡി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു. 

ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ നിർദേശം നൽകിയതായി രജിസ്ട്രേഷൻ ഐജി അറിയിച്ചു. എല്ലാ ജില്ലാ രജിസ്ട്രേഷൻ ഓഫീസർമാർക്കും ഇ.ഡിയുടെ  കത്തിൻ്റെ അടിസ്ഥാനത്തിൽ നിർദ്ദേശം നൽകിയെന്നാണ് രജിസ്ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നത്. ബിനീഷ് ഇ.ഡിക്കു നൽകിയ സ്വത്ത് വിവരം ശരിയാണോയെന്നറിയാനാണ് കത്ത് നൽകിയതെന്നാണ് സൂചന. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാടിന് മന്ത്രിയുടെ ഉറപ്പ്; 100 ദിവസം, 4 റാപിഡ് റസ്‌പോണ്‍സ് ടീം; വന്യമൃഗങ്ങളെ തടയാൻ 60 കി.മീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും ഷിബു ബേബി ജോൺ
കടകൾ അടച്ചിടേണ്ടിവന്നതോടെ ഉടൻ മന്ത്രി ഇടപെടൽ; ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്