
തിരുവനന്തപുരം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇഡി കേസിലെ മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. കെ. ഡി. പ്രതാപന് ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കി. ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ച് 60 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ പിഎംഎൽഎ കോടതിയ്ക്ക് നിർദേശം നൽകി. പുതിയ ഉത്തരവ് ഉണ്ടാകും വരെ മുൻ വ്യവസ്ഥകളിന്മേൽ കെ. ഡി പ്രതാപന് ജാമ്യത്തിൽ തുടരാം എന്ന് ഹൈക്കോടതി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam