കിഫ്ബിക്കെതിരെ ഇ ഡി കേസെടുത്ത് അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാര്‍ പാര്‍ലമെന്റിൽ

By Web TeamFirst Published Mar 22, 2021, 2:31 PM IST
Highlights

കേസുമായി  ബന്ധപ്പെട്ട് ആക്സിസ് ബാങ്കിലെയും കിഫ്ബിയിലേയും ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചുവരുന്നതായും സർക്കാര്‍

ദില്ലി: കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാര്‍ പാര്‍ലമെന്റിൽ അറിയിച്ചു. കിഫ്ബിക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നില്ല. വിദേശവിനിമയ ചട്ടം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. 

കേസുമായി  ബന്ധപ്പെട്ട് ആക്സിസ് ബാങ്കിലെയും കിഫ്ബിയിലേയും ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചുവരുന്നതായും സർക്കാര്‍ പാർലമെന്‍റില്‍ വ്യക്തമാക്കി.  മസാലബോണ്ടിന്‍റെ അനുമതിക്കായി കിഫ്ബിക്ക് വേണ്ടി ആക്സിസ് ബാങ്ക് റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. ആര്‍ബിഐ ഇതിന്‍റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും സർക്കാര്‍. എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡൻ, എൻ കെ പ്രേമചന്ദ്രന്‍ എന്നിവർ ഉന്നയിച്ച ചോദ്യത്തിനാണ് ധനമന്ത്രാലായം മറുപടി നല്‍കിയത്.

click me!