ബിജെപിക്കാരെ ആക്രമിച്ച കേസിൽ ഏരിയ സെക്രട്ടറി പി സന്തോഷ് ഉൾപ്പെടെ 25ഓളം പേരാണ് പ്രതികൾ. കോൺ​ഗ്രസുകാരെ ആക്രമിച്ച കേസിൽ എട്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

കണ്ണൂർ: പയ്യന്നൂരിൽ ബിജെപി -കോൺ​ഗ്രസ് പ്രകടത്തിന് നേരെയുണ്ടായ സിപിഎം ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. ബിജെപിക്കാരെ ആക്രമിച്ച കേസിൽ ഏരിയ സെക്രട്ടറി പി സന്തോഷ് ഉൾപ്പെടെ 25ഓളം പേരാണ് പ്രതികൾ. കോൺ​ഗ്രസുകാരെ ആക്രമിച്ച കേസിൽ എട്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 5 കേസുകളാണ് ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട് പയ്യന്നൂർ പൊലീസ് എടുത്തിരിക്കുന്നത്. ഇതിൽ 3 കേസുകൾ അന്യായമായി പ്രകടനം നടത്തിയതിന്, 3 പാർട്ടികൾക്ക് എതിരെയാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും കോൺ​ഗ്രസിന്റെയും ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെയുള്ള 50ഓളം പേർക്ക് എതിരെയാണ് കേസ്. 2 കേസുകൾ എടുത്തിരിക്കുന്നത് മ​ർദനവുമായി ബന്ധപ്പെട്ടാണ്. അതിൽ ബിജെപി പ്രവർത്തകരുടെ പരാതിയിൽ എട്ട് സിപിഎം പ്രവർത്തകരും കണ്ടാലറിയാവുന്ന 10 പേർ ഉൾപ്പെടെ 18 പേർക്കെതിരെയാണ് കേസ്. ഇതിൽ ഒന്നാം പ്രതി സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി പി സന്തോഷ്കുമാർ ആണ്. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming