കിഫ്ബിക്കെതിരെ കേസെടുത്ത് ഇ ഡി; സിഇഒയ്ക്ക് നോട്ടീസ്, തോമസ് ഐസക്കിനെ ചോദ്യം ചെയ്തേക്കും

By Web TeamFirst Published Mar 2, 2021, 7:34 PM IST
Highlights

കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിനും നോട്ടീസ് അയച്ചിട്ടുണ്ട്...

തിരുവനന്തപുരം: കിഫ്ബിക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്ബി സിഇഒ കെ എം എബ്രാഹം, ഡപ്യൂട്ടി സിഇഒ എന്നിവർക്ക് നോട്ടീസയച്ചു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിനും നോട്ടീസ് അയച്ചിട്ടുണ്ട്.

ഹോൾസെയിൽ ബാങ്കിഗ് എക്സിക്യൂട്ടീവ് ഹെഡിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്കിനെയും ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ഫെമ ലംഘനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് കേസ്. 

click me!