
കൊച്ചി: എക്സാലോജിക് വിഷയത്തിൽ പിണറായി വിജയൻ, മകൾ വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന ശുപാർശയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇഡി. ഹർജി വൈകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇഡിയുടെ നിലപാട് വ്യക്തമാക്കിയത്. കേസിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച കോടതി, തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ഇ.ഡിക്ക് നിർദേശം നൽകുകയും കേസ് ഈ മാസം 29-ലേക്ക് മാറ്റുകയും ചെയ്തു.
അന്വേഷണ വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും, തെളിവുകൾ കൈമാറിയ സ്ഥിതിക്ക് ഇനി പ്രാഥമിക അന്വേഷണം നടത്താതെ ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. എന്നാൽ, ഉടനടി എഫ്.ഐ.ആർ ഇടണമെന്ന് നിർബന്ധമില്ലെന്നും ആദ്യം പ്രാഥമിക അന്വേഷണം നടത്താമെന്നുമാണ് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വാദിച്ചത്. കൂടാതെ, സമാന വിഷയത്തിൽ മുൻപ് വന്ന ഹർജികൾ ഹൈക്കോടതി തള്ളിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് പറയാൻ നിയമത്തിൽ വിവേചനാധികാരം നൽകുന്നുണ്ടോയെന്നും ഇഡിയോട് കോടതി ചോദിച്ചു.
എന്തുകൊണ്ട് എഫ്.ഐ.ആർ എടുത്തില്ലെന്ന് സർക്കാരിനോട് ചോദിച്ച കോടതി, എഫ്.ഐ.ആർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നാണ് സുപ്രീം കോടതി പറയുന്നതെന്ന് വ്യക്തമാക്കി. മുൻപ് ഹർജികൾ തള്ളിയ സമയത്ത് ലഭ്യമല്ലാതിരുന്ന കൂടുതൽ തെളിവുകളും വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam