സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ഇഡി തുടരന്വേഷണത്തിന്; മൊഴിപ്പകർപ്പിനായി കോടതിയെ സമീപിക്കും

Published : Jun 08, 2022, 06:24 AM ISTUpdated : Jun 08, 2022, 06:28 AM IST
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ഇഡി തുടരന്വേഷണത്തിന്;  മൊഴിപ്പകർപ്പിനായി കോടതിയെ സമീപിക്കും

Synopsis

കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് അക്കമിട്ട് നിരത്തിയാണ് സ്വപ്ന നൽകിയ പുതിയ രഹസ്യ മൊഴി. സ്വർണ്ണക്കടത്ത് അന്വേഷണ ഘട്ടത്തിൽ സമാന ആരോപണം സ്വപ്ന ഉയർത്തിയിരുന്നെങ്കിലും ഇത്ര ഗുരുതരമായ ആരോപണം ആയിരുന്നില്ല അത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിനൊരുങ്ങി ഇ‍ഡി .രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കും. കള്ളപ്പണ കേസിൽ ഇഡി കുറ്റപത്രം നൽകിയെങ്കിലും പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് തടസ്സമില്ല.

കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് അക്കമിട്ട് നിരത്തിയാണ് സ്വപ്ന നൽകിയ പുതിയ രഹസ്യ മൊഴി. സ്വർണ്ണക്കടത്ത് അന്വേഷണ ഘട്ടത്തിൽ സമാന ആരോപണം സ്വപ്ന ഉയർത്തിയിരുന്നെങ്കിലും ഇത്ര ഗുരുതരമായ ആരോപണം ആയിരുന്നില്ല അത്.

Read Also: 'തീമഴ പെയ്യിച്ചപ്പോൾ പോലും അയാൾ തളർന്നിട്ടില്ല, പിന്നെയല്ലേ ഈ ചാറ്റൽമഴ'; ഒരു ചുക്കും ചെയ്യില്ലെന്ന് പി വി അൻവർ

മുഖ്യമന്ത്രി, മകൾ, ഭാര്യ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മുൻ മന്ത്രിമാർ അടക്കമുള്ളവർക്ക് വിദേശത്തേക്ക് കറൻസി കടത്തിയ ഇടപാടിൽ ഏത് തരത്തിലുള്ള പങ്കാണുള്ളതെന്ന് അക്കമിട്ട് നിരത്തിയാണ് സ്വപ്നയുടെ മൊഴി. കള്ളപ്പണ ഇടപാട് സംബന്ധിച്ചതാണ് വെളിപ്പെടുത്തൽ എന്നതിനാൽ മൊഴി പകർപ്പ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെങ്കിൽ തുടരന്വേഷണം ആരംഭിക്കാനാണ് ഇഡിയുടെ നീക്കം. സ്വർണ്ണക്കടത്ത് അന്വേഷണ ഘട്ടത്തിൽ സ്വപ്ന, സമാനമായ രഹസ്യമൊഴി കസ്റ്റംസിന് നൽകിയിരുന്നു. അന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം അന്വഷണം നടത്തിയിരുന്നെങ്കിലും 2016 ലെ സംഭവത്തിന് തെളിവ് ലഭിച്ചില്ലെന്നും കോൺസുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി ലഭിച്ചില്ലെന്നും ചൂണ്ടികാട്ടി അന്വേഷണം നിർത്തുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി അടക്കമുള്ളവരെ ഒഴിവാക്കിയാണ് കസ്റ്റംസ് കുറ്റപത്രം നൽകിയത്. അന്ന് തന്നെ സ്വപ്നയുടെ മൊഴി പകർപ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും മൊഴി പകർപ്പ് നകുന്നതിനെ കസ്റ്റംസ് എതിർക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. 

ബിരിയാണി ചെമ്പിൽ ലോഹ വസതുക്കൾ കടത്തിയതടക്കമുള്ള പുതിയ വിവരങ്ങളും മൊഴിയിലുണ്ട്. സ്വപ്ന സുരേഷ് നേരിട്ട് കോടതിയ്ക്ക് നൽകിയ മൊഴി ആയതിനാൽ ഇഡിയക്ക് എതിർപ്പില്ലാതെ തന്നെ മൊഴി പകർപ്പ് നേടാനാകും. ഇതിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനാണ് ഇഡിയുടെ നീക്കം, മൊഴി പകർപ്പിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആരംഭിക്കുകയാണെങ്കിൽ മൊഴികളിൽ പേരുള്ള മുഖ്യമന്ത്രിയെയും കുടുംബത്തെയും മടക്കം ഇഡിക്ക് ചോദ്യം ചെയ്യേണ്ടിവരും.

Read Also: 'ബിരിയാണിച്ചെമ്പിൽ' പ്രതിഷേധം, മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം; ഇന്ന് കരിദിനമെന്ന് കോൺഗ്രസ്

.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം