ഇഡി ചമഞ്ഞ് കർണാടക വ്യവസായിയിൽ നിന്ന് 4 കോടി തട്ടിയ കേസ്: കൊടുങ്ങല്ലൂരിലെ എഎസ്ഐയെ സസ്പെൻഡ് ചെയ്തു

Published : Feb 17, 2025, 02:39 PM ISTUpdated : Feb 17, 2025, 02:55 PM IST
ഇഡി ചമഞ്ഞ് കർണാടക വ്യവസായിയിൽ നിന്ന് 4 കോടി തട്ടിയ കേസ്: കൊടുങ്ങല്ലൂരിലെ എഎസ്ഐയെ സസ്പെൻഡ് ചെയ്തു

Synopsis

ഷഫീറിനെ സസ്പെൻഡ് ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. 

തൃശ്ശൂർ: ഇഡി ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ വ്യവസായിയിൽ നിന്നും 4 കോടി തട്ടിയ കേസിൽ കർണാടക പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ  ഷഫീർ ബാബുവിനെ സസ്പെൻഡ് ചെയ്തു. ഷഫീറിനെ സസ്പെൻഡ് ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയാണ് ഷഫീര്‍ ബാബു. കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് കൊടുങ്ങല്ലൂരെത്തിയാണ് ഷഫീര്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അന്വേഷണ  വിധേയമായിട്ടാണ് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ