സന്തോഷ്‌ ഈപ്പന്റെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി ഹര്‍ജി, നോട്ടീസ് അയച്ച് ഹൈക്കോടതി

Published : Jul 11, 2023, 09:55 PM ISTUpdated : Jul 11, 2023, 09:59 PM IST
സന്തോഷ്‌ ഈപ്പന്റെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി ഹര്‍ജി, നോട്ടീസ് അയച്ച് ഹൈക്കോടതി

Synopsis

ഇക്കഴിഞ്ഞ മാർച്ച് 27 നാണ് സന്തോഷ് ഈപ്പന് കീഴ്ക്കോടതി ജാമ്യം നൽകിയത്. കോഴ ഇടപാടിൽ നേരിട്ട് പങ്കുള്ളയാളാണ് സന്തോഷ് ഈപ്പനെന്നും ഇക്കാര്യം ജാമ്യം നൽകിയ വിചാരണ കോടതി പരിഗണിച്ചില്ലെന്നുമാണ് ഇ ഡിയുടെ  വാദം. 

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാട് കേസിലെ പ്രതികളിലൊരാളായ സന്തോഷ്‌ ഈപ്പന്ടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി നടപടികളാരംഭിച്ചു. സന്തോഷ്‌ ഈപ്പന് കോടതി നോട്ടീസ് അയച്ചു. ഇക്കഴിഞ്ഞ മാർച്ച് 27 നാണ് സന്തോഷ് ഈപ്പന് കീഴ്ക്കോടതി ജാമ്യം നൽകിയത്. കോഴ ഇടപാടിൽ നേരിട്ട് പങ്കുള്ളയാളാണ് സന്തോഷ് ഈപ്പനെന്നും ഇക്കാര്യം ജാമ്യം നൽകിയ വിചാരണ കോടതി പരിഗണിച്ചില്ലെന്നുമാണ് ഇ ഡിയുടെ  വാദം. ഒരു ലക്ഷം രൂപ ബോണ്ടടക്കമുള്ള കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. അതേ സമയം, കേസിൽ ഇടക്കാല ജാമ്യം തേടി ശിവശങ്കർ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. 

ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ജില്ലകളിവയാണ്!

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം

 

 

PREV
click me!

Recommended Stories

ഇനിയും വെളിപ്പെടുത്താനുണ്ട്, സമയം പോലെ തുറന്ന് പറയുമെന്ന് പൾസർ സുനിയുടെ സഹതടവുകാരൻ; 'കോടതി പരിഹസിച്ചു'
ദിലീപിന് അനുകൂലമായ വിധി; സിനിമാ ലോകത്ത് പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികരണം; നടനെ അമ്മയിലേക്കും ഫെഫ്‌കയിലേക്കും തിരിച്ചെടുത്തേക്കും