ശബരിമല സ്വർണക്കൊള്ള: രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

Published : Jan 28, 2026, 10:32 PM IST
sabarimala, ed

Synopsis

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് ഇഡി. സ്മാർട്ട് ക്രിയേഷൻസ്, ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു തുടങ്ങിയവരോടാണ് ഇഡി വിശദീകരണം ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. റെയ്ഡിൽ കണ്ടെടുത്ത രേഖകളിൽ വ്യക്തത തേടിയാണ് പ്രതികൾക്കും സ്ഥാപനങ്ങൾക്കും ഇഡി നോട്ടീസ് അയച്ചത്. സ്മാർട്ട് ക്രിയേഷൻസ്, ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു തുടങ്ങിയവരോടാണ് ഇഡി വിശദീകരണം ആവശ്യപ്പെട്ടത്. പ്രതികൾ നേരിട്ടോ അഭിഭാഷകർ വഴിയോ വിവരങ്ങൾ ഇഡിയെ അറിയിക്കണം. കേസിലെ വിശദമായ ചോദ്യം ചെയ്യലിന് ഹാ‍ജരാകാൻ പ്രതിയായ മുരാരി ബാബുവിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൈക്കൂലി വാങ്ങിച്ച പണം വിജിലൻസിനെ കണ്ടപ്പോൾ വലിച്ചെറിഞ്ഞ് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ
അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം