ലൈഫ് മിഷൻ കോഴ ഇടപാട്: എം ശിവശങ്കറിന് ഇഡി നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകണം

Published : Jan 28, 2023, 03:18 PM IST
ലൈഫ് മിഷൻ കോഴ ഇടപാട്:  എം ശിവശങ്കറിന് ഇഡി നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകണം

Synopsis

ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ  കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്.

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് ഇഡി നോട്ടീസ്. ചൊവ്വാഴ്ച്ച കൊച്ചിയിലെത്താനാണ് നിര്‍ദേശം. ജനുവരി 31 ന്  ശിവശങ്കർ വിരമിക്കുന്നതിനാൽ ദിവസം മാറ്റി നൽകാൻ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ  കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ  സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്