ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

Published : May 31, 2026, 07:49 AM IST
ed attack

Synopsis

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിലാക്കാൻ പൊലീസ് തീരുമാനിച്ചു. ഇതുവരെ 25 പേർ അറസ്റ്റിലായ കേസിൽ, പ്രതികളുടെ ജാമ്യം തടയുകയാണ് ലക്ഷ്യം. ആദ്യ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും കേസ് ഗൗരവമുള്ളതാണെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിലാക്കാൻ പൊലീസ്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേർ അറസ്റ്റിലായേക്കും. കേസിൽ കുറ്റപത്രം സമർപ്പിച്ച് ജാമ്യം തടയുകയാരിക്കും പൊലീസിന്റെ നീക്കം. ഇതുവരെ പിടിയിലായത് 25 പേർ. ആദ്യ 5 പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. 

തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൂടാതെ പി ഡി പി പി വകുപ്പുടക്കം ചുമത്തിയിട്ടുണ്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് പ്രതിഭാഗവും കോടതിയിൽ ഉന്നയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് പൂട്ടിയ കള്ള് ഷാപ്പുകൾ വീണ്ടും തുറക്കുന്നത് സജീവ പരി​ഗണനയിൽ, മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച
തെളിവുകൾ മുദ്രവെച്ച കവറിൽ കൈമാറും, നാളെ ഇഡിക്കും സിഎംആർഎല്ലിനും നിർണായകം, കേസ് പരി​ഗണിക്കുക ഡിവിഷൻ ബെഞ്ച്