റോഡ് നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോ? പാലിയേക്കര ടോൾ പ്ലാസയിലെ ഇഡി റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു

Published : Oct 17, 2023, 12:39 PM IST
റോഡ് നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോ? പാലിയേക്കര ടോൾ പ്ലാസയിലെ ഇഡി റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു

Synopsis

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഏഴംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇ ഡി റെയ്ഡ്.

തൃശൂര്‍: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ജി.ഐ.പി.എൽ ഓഫീസിലെ ഇ ഡി റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഏഴംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇ ഡി റെയ്ഡ്.

മണ്ണുത്തി, ഇടപ്പിള്ളി ദേശീയപാത നിർമാണ കമ്പനി കള്ളപ്പണം വെളുപ്പിച്ചോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോയെന്നറിയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുകയാണ്. കൊൽക്കത്ത ആസ്ഥാനമായ ശ്രേ ഫിനാൻസും ഹൈദരാബാദ് ആസ്ഥാനമായ കെ എം സി കമ്പനിയും ചേർന്ന കൺസോർഷ്യമായ ജി ഐ പി എൽ ആണ് ദേശീയപാത നിർമിച്ചത്.

Also Read:  സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നമ്പൂതിരിപ്പാട്, നായനാർ എന്നതൊക്കെ ജാതി പേരാണ്, മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി ബി ആർ എം ഷെഫീർ
മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടിക്ക് നീക്കം