തലശ്ശേരിയിലും ഇഡി റെയ്ഡ്; ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനസിന്‍റെ വീട്ടിൽ അന്വേഷണ സംഘം

Published : Nov 04, 2020, 11:31 AM ISTUpdated : Nov 04, 2020, 12:23 PM IST
തലശ്ശേരിയിലും ഇഡി റെയ്ഡ്; ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനസിന്‍റെ വീട്ടിൽ അന്വേഷണ സംഘം

Synopsis

മുഹമ്മദ് അനസ്, കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്നു. ഇദ്ദേഹത്തിന്‍റെ വീട്ടിലാണ് ഇപ്പോൾ ഇഡി പരിശോധന നടക്കുന്നത്. 

കണ്ണൂര്‍: ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിലും ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ സ്ഥാപനത്തിലും നടക്കുന്ന പരിശോധനയുടെ ഭാഗമായി തലശ്ശേരിയിലും റെയ്ഡ്. ബിനീഷിന്റെ സുഹൃത്ത് അനസിന്‍റെ തലശ്ശേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്നു  മുഹമ്മദ് അനസ്. ഇദ്ദേഹത്തിന്‍റെ വീട്ടിലാണ് ഇഡി സംഘം പരിശോധന നടക്കുന്നത്. 

അനസിൻ്റെ വീടിനകത്തും പരിസരങ്ങളിലും ഇഡി  പരിശോധന നടത്തി. വീടിനു സമീത്തുനിന്നും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ രേഖകൾ കണ്ടെത്തി. രേഖകൾ ഭാഗികമായി കത്തിച്ചിരുന്നു. അനസ് സ്ഥലത്തില്ലാത്തതിനൽ അഭിഭാഷകൻ വീട്ടിലെത്തിയെങ്കിലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇ ഡി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അഭിഭാഷകൻ മടങ്ങുകയായിരുന്നു

തിരുവനന്തപുരം ജില്ലയിൽ ബിനീഷ് കോടിയേരിയുടെ വീട് അടക്കം ആറ് ഇടങ്ങളിലാണ് ഒരേ സമയം ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നത്. സിആര്‍പിഎഫും കര്‍ണാടക പൊലീസും സംഘത്തോടൊപ്പം ഉണ്ട്. ബിനാമി ബന്ധം ഉണ്ടെന്ന് പ്രതീക്ഷിക്കുന്ന എല്ലാ ഇടങ്ങളിലും ഒരുമിച്ചാണ് പരിശോധന നടക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ