പിണറായിയുടെ വീട്ടിലെ ഇഡി സമൻസ് പതിപ്പിക്കൽ; രാഷ്ട്രീയമായി എതിർപ്പ് ശക്തമാക്കാൻ സിപിഎം, അപമാനിച്ചതെന്ന നിലപാടിൽ പാർട്ടി

Published : Oct 18, 2026, 07:01 AM ISTUpdated : Oct 18, 2026, 08:34 AM IST
Pinarayi

Synopsis

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇഡി സമൻസ് പതിപ്പിച്ചതിനെതിരെ സിപിഎം രാഷ്ട്രീയ എതിർപ്പ് ശക്തമാക്കുന്നു. കേസിൽ പിണറായി വെള്ളിയാഴ്ച്ച ഹാജരാകില്ല.

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായിയുടെ വീട്ടിൽ സമൻസ് പതിപ്പിക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായി എതിർപ്പ് ശക്തമാക്കാൻ സിപിഎം. പിണറായിയെ അപമാനിക്കാനാണ് ഇതെന്ന നിലപാടിലാണ് പാർട്ടി. കേസിൽ പിണറായി വെള്ളിയാഴ്ച്ച ഹാജരാകില്ല. സുപ്രീം കോടതി നിലപാട് കാക്കാനാണ് തീരുമാനം. പിണറായിയുടെ ചോദ്യം ചെയ്യലിന് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ടുവരാനാണ് ഇഡിയു‌ടെ നീക്കം. ഇഡിയുടെ സ്പെഷ്യൽ ഡയറക്ടറക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ദില്ലിയിൽ നിന്ന് കൊച്ചിയിൽ എത്തിയാകും ചോദ്യം ചെയ്യൽ.

അതിവേഗത്തിലാണ് ഇഡി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. തപാലിൽ സമൻസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പിണറായിയുടെ വീട്ടിൽ ഇഡി സമൻസ് പതിപ്പിച്ചത്. നോട്ടീസ് കൈപ്പറ്റിയില്ലെന്നും കിട്ടിയിട്ടില്ലെന്നും പറഞ്ഞ് ഒഴിയാതിരിക്കാനാണ് വീട്ടിൽ ഇഡി സമൻസ് പതിപ്പിച്ചത്. മ്യൂസിയം പൊലീസിനെ ഒപ്പം കൂട്ടിയാണ് ഇഡി ഉദ്യോഗസ്ഥർ പിണറായി താമസിക്കുന്ന തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. ഇതിൽ അസ്വാഭാവികതയില്ലെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അസ്വാഭാവികതയില്ലെന്ന് ഇഡി

മെയിലിൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രതികരണം പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇഡി വ്യക്തമാക്കി. നോട്ടീസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടിസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിവരിച്ചു. പി എം എൽ എ പ്രകാരം നോട്ടീസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം ഉള്ള നടപടിയാണെന്നും ഇഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ചുമരിൽ നോട്ടീസ് ഒട്ടിച്ചതിൽ അസ്വാഭാവികതയില്ലെന്നും നിയമപ്രകാരം ആരും സ്വീകരിക്കാത്തതിനാലാണ് അങ്ങനെ വേണ്ടിവന്നതെന്നും ഇഡി വിശദീകരിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഇഡി ഉദ്യോഗസ്ഥർ സമൻസ് ചുവരിൽ പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുതിർന്ന സി പി എം നേതാക്കൾ പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

malayalam news live: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിനെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, കാരണം കാണിക്കൽ നോട്ടീസ്