കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനെത്തണം; കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്

Published : Mar 13, 2025, 06:56 PM ISTUpdated : Mar 13, 2025, 09:31 PM IST
കരുവന്നൂർ  ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനെത്തണം; കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്

Synopsis

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ. രാധാകൃഷ്ണനെ വിളിച്ച് വരുത്തിയത്. 

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിർന്ന സി പി എം നേതാവും എം പിയുമായ കെ രാധാകൃഷ്ണന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ സമൻസ്. ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ രാധാകൃഷ്ണന് സമൻസ് നൽകിയിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വേളയിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണൻ. അന്ന് നടത്തിയ ചില ബാങ്ക് ഇടപാടുകളും ആയി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് ഇ ഡി പറയുന്നത്.

ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സമൻസ് നൽകിയിരുന്നത്. എം പി ഡൽഹിയിലായിരുന്നതിനാൽ പി എ യുടെ കൈവശമാണ് സമൻസ് നൽകിയത്. മറ്റൊരു ദിവസം ഹാജരാകണമെന്ന് കാട്ടി എം പി യ്ക്ക് വീണ്ടും സമൻസ് അയയ്ക്കുമെന്ന് ഇ ഡി വ്യക്തമാക്കി. നാളെ വാർത്താ സമ്മേളനം നടത്തി പ്രതികരിക്കുമെന്നാണ് കെ രാധാകൃഷ്ണനോടടുത്ത വൃത്തങ്ങൾ പറയുന്നത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിർന്ന സി പി എം നേതാവും എം പിയുമായ കെ രാധാകൃഷ്ണന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ സമൻസ്. ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ രാധാകൃഷ്ണന് സമൻസ് നൽകിയിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വേളയിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണൻ. അന്ന് നടത്തിയ ചില ബാങ്ക് ഇടപാടുകളും ആയി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് ഇ ഡി പറയുന്നത്.

ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സമൻസ് നൽകിയിരുന്നത്. എം പി ഡൽഹിയിലായിരുന്നതിനാൽ പി എ യുടെ കൈവശമാണ് സമൻസ് നൽകിയത്. മറ്റൊരു ദിവസം ഹാജരാകണമെന്ന് കാട്ടി എം പി യ്ക്ക് വീണ്ടും സമൻസ് അയയ്ക്കുമെന്ന് ഇ ഡി വ്യക്തമാക്കി. നാളെ വാർത്താ സമ്മേളനം നടത്തി പ്രതികരിക്കുമെന്നാണ് കെ രാധാകൃഷ്ണനോടടുത്ത വൃത്തങ്ങൾ പറയുന്നത്.

വയനാട് ദുരന്ത ബാധിതർക്കായി സ്മാർട്ട് കാർഡ് പുറത്തിറക്കി; വൈത്തിരിയിൽ ട്രോമ കെയർ സ്ഥാപിക്കുമെന്നും മന്ത്രി

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് വൻ തോതിൽ കളളപ്പണ ഇടപാട് നടക്കുന്നതായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കരുവന്നൂ‍ർ ബാങ്കിന് പുറമേ  മാവേലിക്കര, കണ്ടല അടക്കം 18 സഹകരണ സ്ഥാപനങ്ങൾക്കെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ഒരേ ഭൂമിയുടെ പേരിൽ പല ലോണുകളെടുത്ത സംഭവങ്ങൾ പല സ്ഥാപനങ്ങളിലുമുണ്ട്. ഭൂമിയടക്കം ഈഡു നൽകിയവർ അറിഞ്ഞും അറിയാതെയുമൊക്കെയാണ് ഇത്തരം വഴിവിട്ട ഇടപാടുകൾ നടന്നിരിക്കുന്നതെന്നാണ് സഹകരണ ബാങ്കുകൾക്കെതിരായ ഇ ഡി അന്വേഷണം ചോദ്യം ചെയ്തുളള ഹർജിയിൽ ഹൈക്കോടതിയിൽ ഇഡി മറുപടി നൽകിയത്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടി, ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും; കടുത്ത അച്ചടക്ക ലംഘനമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ്
എഡ്യു വിഷൻ 2035: എംജി സർവകലാശാലയിൽ അന്താരാഷ്ട്ര കോൺക്ലേവിന് നാളെ തുടക്കം; മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും