പരീക്ഷയിൽ കോപ്പിയടിക്കാൻ മാർഗനിർദ്ദേശം: പ്ലസ് ടു വിദ്യാർത്ഥിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

Published : Mar 13, 2025, 06:36 PM IST
പരീക്ഷയിൽ കോപ്പിയടിക്കാൻ മാർഗനിർദ്ദേശം: പ്ലസ് ടു വിദ്യാർത്ഥിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

Synopsis

പ്ലസ് ടു വിദ്യാർത്ഥി കോപ്പിയടിക്കാനുള്ള വഴികൾ ഉപദേശിച്ച് പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

മലപ്പുറം: പരീക്ഷയിൽ കോപ്പി അടിക്കാൻ മാർഗ നിർദ്ദേശം നൽകുന്ന യൂട്യൂബ് വീഡിയോ വൈറൽ. സിദ്ദീഖുൽ അക്ബർ എന്ന വിദ്യാർത്ഥി യൂട്യൂബിലെ തൻ്റെ അക്കൗണ്ട് വഴി പങ്കുവച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എങ്ങിനെ കോപ്പി തയ്യാറാക്കണം, എവിടെ ഒളിപ്പിക്കണം എന്നാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. ഏഴ് ദിവസം മുൻപ് യൂട്യൂബിൽ പങ്കുവച്ച വീഡിയോ ആണിത്. ഇൻവിജിലേറ്ററെ എങ്ങിനെ കബളിപ്പിക്കാം എന്നും പ്ലസ്ടു വിദ്യാർത്ഥി കൂടിയായ കുട്ടി വീഡിയോയിൽ വിശദീകരിക്കുന്നു. ഇംഗ്ലീഷ് പരീക്ഷയിൽ താൻ കോപ്പി അടിച്ചെന്നും വീഡിയോയിൽ വെളിപ്പെടുത്തുന്നു. സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്നും വിദ്യാർത്ഥി വീഡിയോയിൽ പറയുന്നുണ്ട്.

പിന്നാലെ ഇന്ന് വീണ്ടും വീഡിയോ ലൈവിൽ യൂട്യൂബിൽ വന്ന വിദ്യാർത്ഥി വീഡിയോ ചെയ്തതിൽ ഖേദം ഇല്ലെന്നാണ് വ്യക്തമാക്കിയത്. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോൾ വിദ്യാർത്ഥികൾ എന്ത് ചെയ്യുമെന്നും അതുകൊണ്ടാണ് ഇങ്ങിനെ വീഡിയോ ചെയ്തതെന്നും വിദ്യാർത്ഥി പറയുന്നു. അക്ബർ മൈൻ്റസെറ്റ് എന്ന ഐഡി വഴിയാണ് വീഡിയോ പങ്കുവച്ചത്.

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'