ലാവ്‍ലിന്‍ കേസ്: ടി പി നന്ദകുമാറിന് ഇഡി സമൻസ്; നാളെ തെളിവുകൾ ഹാജരാക്കണം

Published : Mar 30, 2021, 08:15 PM ISTUpdated : Mar 30, 2021, 08:18 PM IST
ലാവ്‍ലിന്‍ കേസ്: ടി പി നന്ദകുമാറിന് ഇഡി സമൻസ്; നാളെ തെളിവുകൾ ഹാജരാക്കണം

Synopsis

തെളിവുകൾ ഹാജരാക്കാൻ നാളെ ഇഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൊച്ചി: ലാവ്‍ലിന്‍ കേസിലെ പരാതിക്കാരനായ, ക്രൈം മാ​ഗസിൻ എഡിറ്റർ ടി പി നന്ദകുമാറിന് ഇഡിയുടെ സമൻസ്. തെളിവുകൾ ഹാജരാക്കാൻ നാളെ ഇഡി ഓഫീസിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കനേഡിയൻ കമ്പനിയായ എസ് എൻസി ലാവ്‍ലിനുമായി ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന്  കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ ആരോപണം.

2006ൽ ഡിആർഐയ്ക്ക് നൽകിയ പരാതിയിലാണ്  15 വര്‍ഷത്തിന് ശേഷം ഇ ഡിയുടെ ഇടപെടൽ. നന്ദകുമാറിന്‍റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധം; കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്, ജാമ്യമില്ലാ കേസ്
യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലിലെ സംഘർഷം; എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണം, ചെന്നിത്തലയെ കണ്ട് ശിവന്‍കുട്ടിയും നേതാക്കളും