വിഴിഞ്ഞത്ത് അനുബന്ധ കരാർ പരിഗണനയിൽ. ഓഹരി കൈമാറ്റത്തിൽ സർക്കാറിന്റ വ്യവസ്ഥകൾ ഉറപ്പാക്കാനാണ് കരാർ. അന്തിമ തീരുമാനം എംപവേർഡ് കമ്മിറ്റി ശുപാർശയ്ക്ക് ശേഷം. അദാനിയുടെ അപേക്ഷയിൽ വിശദ പരിശോധനക്ക് സർക്കാർ.
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അദാനിയുമായി അനുബന്ധ കരാർ പരിഗണനയിൽ. വിദേശ നിക്ഷേപം സ്വീകരിച്ച് ഓഹരി കൈമാറാനുള്ള അദാനി വിഴിഞ്ഞം പോർട്ടിന്റെ നടപടിയിൽ അതീവ ശ്രദ്ധയോടെയാണ് സർക്കാരിന്റെ തുടർ നടപടികൾ. എംഎസ്‍സി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിനായി അദാനി നൽകിയ അപേക്ഷയിൽ സർക്കാർ വിശദ പരിശോധന നടത്തും. ഓഹരി കൈമാറ്റത്തിൽ സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിലുണ്ട്. എംപവേർഡ് കമ്മിറ്റിയുടെ ശുപാർശയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. എംഎസ്‍സി കമ്പനിയുടെ ഓഹരി പങ്കാളിത്തത്തിനായി അദാനി നൽകിയ അപേക്ഷയിൽ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങുകയാണ് സർക്കാർ.
അതേസമയം, വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റത്തിൽ മുഖ്യമന്ത്രിക്കും അദാനിക്കുമെതിരെ സ്വരം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഓഹരി കൈമാറ്റ അപേക്ഷയിൽ വിശദീകരണം തുടര്‍ നടപടി ആവശ്യപ്പെട്ട് സെബിക്ക് പ്രതിപക്ഷ നേതാവ് കത്ത് അയച്ചു. ഓഹരി കൈമാറ്റം സുതാര്യമല്ലാതിരുന്നിട്ടും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നില്ലെന്ന കുത്തോടെയാണ് പിണറായിയുടെ നീക്കം. കരാര്‍ ലംഘനമുണ്ടായിട്ടും നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. നിയമോപദേശം തേടുന്നില്ല. എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. കേരളത്തിൽ അദാനി ഗ്രൂപ്പിന് വഴി വിട്ട പരിഗണനയെന്നാണ് കോൺഗ്രസ് നേതൃത്വം പറയാതെ പറയുന്നത്. വിഴിഞ്ഞം കോര്‍പറേറ്റുകൾക്ക് അടിയറ വെക്കാനുള്ള നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടും പിണറായി വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെ അദാനി ഗ്രൂപ്പ് വിശദീകരക്കുറിപ്പ് ഇറക്കി. സർക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുമെന്ന് അദാനി പോര്‍ട്സ് സിഇഒ അശ്വനി ഗുപ്ത വ്യക്തമാക്കി. ഓഹരി കൈമാറ്റം ഉണ്ടായാലും വിഴിഞ്ഞത് എംഎസ്‍സി കുത്തകാവകാശം ഉണ്ടാകില്ല. സെബിക്കുള്ള നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയെക്കുറിച്ചെന്നാണ് വാദം.

