ഇടമലയാർ കനാൽ അഴിമതി: 44 പ്രതികൾക്ക് 3 വർഷം തടവും പിഴയും; ഒരാളെ കുറ്റവിമുക്തനാക്കി തൃശ്ശൂർ വിജിലൻസ് കോടതി

Published : Jun 22, 2024, 03:22 PM ISTUpdated : Jun 22, 2024, 04:04 PM IST
ഇടമലയാർ കനാൽ അഴിമതി: 44 പ്രതികൾക്ക് 3 വർഷം തടവും പിഴയും; ഒരാളെ കുറ്റവിമുക്തനാക്കി തൃശ്ശൂർ വിജിലൻസ് കോടതി

Synopsis

51 പ്രതികളിൽ ഒരാളെ കുറ്റവിമുക്തനാക്കി. സർക്കാരിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കേസ്. 

തൃശ്ശൂർ: ഇടമലയാര്‍ ജലസേചന പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാല്‍ പുനരുദ്ധാരണ അഴിമതിയില്‍ 44 പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി. മൂന്നുവര്‍ഷം തടവും രണ്ട് ലക്ഷം വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുതല്‍ കരാറുകാരന്‍ വരെയുള്ളവരെയാണ് ശിക്ഷിച്ചത്. 

രണ്ടുപതിറ്റാണ്ട് മുമ്പു നടന്ന അഴിമതിക്കേസിലാണ് 44 പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള അപൂര്‍വ്വ വിധി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായത്. എട്ടുകിലോമീറ്റര്‍ ദൂരമുണ്ടായിരുന്ന ചാലക്കുടി വലതുകര കനാല്‍ പുനരുദ്ധാരണത്തില്‍ അഴിമതിയുണ്ടെന്ന വിജിലന്‍സ് വാദം അംഗീകരിച്ചാണ് വിജിലന്‍സ് ജഡ്ജി ജി. അനില്‍ ശിക്ഷ വിധിച്ചത്.  കനാല്‍ നിര്‍മാണം നിശ്ചിത ദൂരത്തില്‍ മുറിച്ച് കോണ്‍ട്രാക്ടര്‍മാര്‍ക്ക് വീതം വച്ചു. ചാലക്കുടി സ്വദേശി പിഎല്‍ ജേക്കബായിരുന്നു പരാതിക്കാരന്‍.

അഴിമതിക്കായി പണികള്‍ വിഭജിച്ചു, വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചില്ല എന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. 39 കേസുകളായി 51 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആറുപേര്‍ വിചാരണ ഘട്ടത്തില്‍ മരിച്ചു. ഒരാളെ കുറ്റവിമുക്തനാക്കി. ശിക്ഷിക്കപ്പെട്ടവര്‍ 6 ലക്ഷം പിഴയടയ്ക്കണമെന്നും ഉത്തരവിലുണ്ട്.

 

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ