Latest Videos

എസ്എസ്എൽസി, +2 പരീക്ഷ നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

By Web TeamFirst Published Dec 18, 2020, 5:36 PM IST
Highlights

കോവിഡ് സാഹചര്യവും, പഠഭാഗങ്ങളുടെ പൂർത്തീകരണവും പരിഗണിച്ചാവും പരീക്ഷ നടത്തുക. ഓരോ പ്രശ്നവും മനസിലാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. 

തിരുവനന്തപുരം: എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി.എൻ.രവീന്ദ്രനാഥ്. കുട്ടികൾക്ക് ഒരു പ്രശ്നവും ഇല്ലാത്ത രീതിയിൽ മാത്രമേ പരീക്ഷ സംഘടിപ്പിക്കൂവെന്നും ഇപ്പോൾ പാഠഭാഗങ്ങൾ തീർക്കാൻ മുൻഗണന നൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോവിഡ് സാഹചര്യവും, പഠഭാഗങ്ങളുടെ പൂർത്തീകരണവും പരിഗണിച്ചാവും പരീക്ഷ നടത്തുക. ഓരോ പ്രശ്നവും മനസിലാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. 

കോവിഡിനിടെ കഴിഞ്ഞ മാർച്ചിലെ എസ്എസ്എൽസി പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് സർക്കാർ മുന്നോട്ടു പോകുന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് സാഹചര്യം എന്താകുമെന്നതും സർക്കാർ നിരീക്ഷിക്കുന്നുണ്ട്. പരീക്ഷയ്ക്കുള്ള വിശദമായ മാർഗരേഖ ഉടൻ പുറത്തിറങ്ങും.

click me!