പാമ്പു കടിയേറ്റ് കുട്ടി മരിച്ച സംഭവം; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

Published : Nov 22, 2019, 08:11 PM ISTUpdated : Nov 22, 2019, 08:18 PM IST
പാമ്പു കടിയേറ്റ് കുട്ടി മരിച്ച സംഭവം;  പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

Synopsis

ഷെഹ്‍ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി. ജില്ലാ പഞ്ചായത്തിന്‍റെ കീഴിലാണ് സ്കൂള്‍ എന്ന പ്രസ്താവനയാണ് മന്ത്രി തിരുത്തിയത്. 

തിരുവനന്തപുരം: ഷെഹ്‍ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിക്കാനിടയായ സുൽത്താൻ ബത്തേരിയിലെ ഗവ. സ‍ർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂള്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ളതാണെന്ന പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്.  ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞ പ്രസ്താവനയാണ് മന്ത്രി തിരുത്തിയത്. 

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളിന് ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതാണ്. നിലവിലെ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്‍റെ പണി ഉടന്‍ ആരംഭിക്കുമെന്നും ക്ലാസ്മുറികളിലെ കുഴികള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. 

എന്നാല്‍ തനിക്ക് തെറ്റ് പറ്റിയതാണെന്നും സ്കൂള്‍ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയുടെ അധീനതയിലാണെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചത്. ഇന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ ബത്തേരി നഗരസഭയുടെ കീഴിലാണ് സ്കൂളെന്ന് പറഞ്ഞതിന് ശേഷമാണ് മന്ത്രിയുടെ തിരുത്ത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ...

ബത്തേരി സർവ്വജന സ്കൂൾ കെട്ടിട നിർമ്മാണത്തിനായി കിഫ്ബി മുഖേന ഒരു കോടി രൂപ അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള എസ്.പി.വി. ആയി ‘കില’യെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ പത്ര സമ്മേളനത്തിൽ സ്കൂൾ ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലാണെന്ന് പരാമർശിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനമായ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ അധീനതയിലാണ് സ്കൂൾ. പിശക് പറ്റിയതിൽ ഖേദിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം