
മലപ്പുറം: പിഎം ശ്രീയെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നും എല്ലാ അഭിപ്രായങ്ങളും പരിശോധിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഇതുവരെ സർക്കാർ ഒരു തീരുമാനം എടുത്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഫണ്ട് കിട്ടാൻ കേരളത്തിന് അർഹതയും യോഗ്യതയും ഉണ്ടെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ ഉപാധികളോടെ നടപ്പാക്കാമെന്ന ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ എം കെ മുനീറിൻ്റെ പരാമർശത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
കെ എം മുനീറിൻ്റെ പരാമർശം ശ്രദ്ധയിൽ പെട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ കുട്ടികളുടെ അവകാശമാണ് ഈ കേന്ദ്ര ഫണ്ട്. നമ്മുടെ നികുതിയുടെ ഒരു വിഹിതമാണ് അങ്ങോട്ട് പോകുന്നത്. സമഗ്രശിക്ഷ വഴിയാണ് ഏറ്റവും അധികം ഫണ്ട് വരുന്നത്. വിവിധ ഇനത്തിൽ കേരളത്തിന് 2000 കോടിയോളം രൂപ കിട്ടാനുണ്ട്. രാഷ്ട്രീയ പശ്ചാത്തലം ഉള്ളതുകൊണ്ട് കുറച്ചു ചർച്ചകൾ വേണ്ടി വരും. വിദ്യാഭ്യാസ വകുപ്പിന് അതിന്റെ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പല പദ്ധതികൾക്കും ഫണ്ടിന്റെ കുറവുണ്ട്. പിഎം ശ്രീയിൽ സംസ്ഥാന സർക്കാരുകൾക്ക് സിലബസ് നിശ്ചയിക്കാനുള്ള സ്ഥിതി ഉണ്ടാകണം. അതാണ് കേരളം ഇപ്പോൾ പരിശോധിക്കുന്നത്. പിഎം ശ്രീയും കേരളത്തിന് തരാനുള്ള ഫണ്ടും കൂട്ടിക്കുഴക്കരുതെന്ന് കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വഖഫ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്നും വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന എൻ ഷംസുദ്ദീൻ പറഞ്ഞു. എല്ലാം ചർച്ചകളിലാണ്. ഒരു തർക്കവുമില്ല. എല്ലാം രമ്യമായി തീരും. ഹജ്ജ് കമ്മറ്റി അതിന്റെ സമയം ആകുമ്പോൾ പുനഃസംഘടിപ്പിക്കും. ചെറിയ മാറ്റങ്ങൾ ചിലപ്പോൾ വന്നേക്കാം. എല്ലാവരെയും വിശ്വാസത്തിലെടുത്താണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam