2 മാസത്തേക്ക് വൈദ്യുതി ക്ഷാമമുണ്ടാകില്ല, ജിഎൻഎ കരാർ തൽക്കാലമില്ല, പ്രതിസന്ധി കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതെന്ന് സംശയിച്ച് സർക്കാർ, പരിശോധിക്കും

Published : Nov 09, 2026, 02:17 PM IST
KSEB

Synopsis

സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചു. തത്കാലം പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ല.

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ വ്യത്തങ്ങൾ. നിലവിൽ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് കെ എസ് ഇബി ചെയർമാൻ എൻ പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ചു. വൈദ്യുതി പ്രതിസന്ധിയില്ലാത്തതിനാൽ തത്കാലം പുതിയ ജി എൻഎ (ഗ്രീൻ എനർജി ഓപ്പൺ ആക്സസ് ) ഹ്രസ്വകാല വൈദ്യുതി കരാർ ഉണ്ടാകില്ല. സുതാര്യമായ ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതികളോ ഇല്ലാതെ ജി.എൻ.എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. പിന്നാലെയാണ് തീരുമാനം.

വൈദ്യുതി പ്രതിസന്ധിയില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതിക്ഷാമം എന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്നാണ് സർക്കാർ സംശയിക്കുന്നത്. വൈദ്യുതിക്ഷാമമെന്ന മുൻ കെ എസ് ഇ ബി ചെയർമാൻ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടൻ വൈദ്യുതി കരാറില്ലെങ്കിൽ പവർ കട്ട് അനിവാര്യമെന്നായിരുന്നു രാജമാണിക്യത്തിന്റെ കുറിപ്പ്. അടിയന്തര തീരുമാനമെടുക്കണമെന്ന സമ്മർദത്തിന് പിന്നിലെന്തെന്നായിരുന്നുവെന്ന് പരിശോധിക്കും. പ്രതിസന്ധിയില്ലെങ്കിൽ എന്തിന് ഹിമാചൽ വൈദ്യുതിക്ക് വേണ്ടി സമ്മർദം ചെലുത്തിയെന്നും മുഖ്യമന്ത്രി ആരാഞ്ഞതായാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിട്ടാനുള്ളത് 3500 കോടിയോളം രൂപ; സർക്കാരിൽ നിന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ മടിച്ച് കരാറുകാർ
ടിക്കറ്റ് ഹരിപ്പാട്ടേക്ക്, ഇറക്കിവിട്ടത് ആലപ്പുഴയിൽ; വിദ്യാര്‍ത്ഥിനിയെ പാതിവഴിയിലുപേക്ഷിച്ച് കെഎസ്ആർടിസി, രാത്രി സ്റ്റാൻഡിൽ കാത്തുനിന്നത് 2 മണിക്കൂർ