'പ്രളയം മറന്ന് പഠിക്കാം', നഷ്ടമായവയ്ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍; ശരവേഗത്തില്‍ കുട്ടികളുടെ കയ്യിലേക്ക്

Published : Aug 16, 2019, 04:33 PM IST
'പ്രളയം മറന്ന് പഠിക്കാം', നഷ്ടമായവയ്ക്ക് പകരം പുതിയ പാഠപുസ്തകങ്ങള്‍; ശരവേഗത്തില്‍ കുട്ടികളുടെ കയ്യിലേക്ക്

Synopsis

പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച (19/08/2019) മുതൽ ഇവ വിതരണം നടത്തുന്നതായിരിക്കും.

പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ടപ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.  നോട്ടുപുസ്തകം, സ്കൂൾബാഗ്, കുട, പേന, പെൻസിൽ, ചോറ്റുപാത്രം, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയാണ് ലഭ്യമാക്കാൻ നിർദ്ദേശം നല്കിയിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്