സ്കൂളുകൾ അടക്കുമോ? മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസമന്ത്രിയുടെ ച‍ര്‍ച്ച ഇന്ന്

Published : Jan 13, 2022, 09:52 AM IST
സ്കൂളുകൾ അടക്കുമോ? മുഖ്യമന്ത്രിയുമായി വിദ്യാഭ്യാസമന്ത്രിയുടെ ച‍ര്‍ച്ച ഇന്ന്

Synopsis

നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകൾ അടക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി.ശിവൻകുട്ടി പറഞ്ഞു. 


തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ അടക്കുന്നതിലും പരീക്ഷ നടത്തിപ്പിൽ തീരുമാനമെടുക്കുന്നതിനുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ച‍ര്‍ച്ച നടത്തും. രാവിലെ 11.30-നാണ് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള നി‍ര്‍ണായക കൂടിക്കാഴ്ച. 

നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകൾ അടക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി.ശിവൻകുട്ടി പറഞ്ഞു. പരീക്ഷ നടത്തിപ്പും സ്കൂളുകളടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. സ്കൂളുകൾ അടയ്ക്കണം എന്നാണ് കൊവിഡ് അവലോകനസമിതി നി‍ര്‍ദേശിക്കുന്നത് എങ്കിലും അതേക്കുറിച്ച് ആലോചിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

നാളെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകനസമിതി യോഗം ചേരുന്നത്. ഒമിക്രോണ്‍ ഭീഷണിയും കൊവിഡ് കേസുകൾ വ‍ര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും. കൂടുതൽ നിയന്ത്രണങ്ങൾ വേണോ എന്നതിലും തീരുമാനമെടുക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി