
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്നുള്ള പിൻമാറ്റത്തിന് ശേഷം സിപിഐ നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മന്ത്രി ജിആർ അനിലിനും പ്രകാശ് ബാബുവിനുമെതിരെ രൂക്ഷ വിമർശനമാണ് ശിവൻ കുട്ടി നടത്തിയത്. ജിആർ അനിൽ സിപിഐ ഓഫീസിനു മുന്നിൽ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയതെന്നും ശിവൻ കുട്ടി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സമവായത്തിന് ശേഷമാണ് അതൃപ്തി മറനീക്കി മന്ത്രി രംഗത്തെത്തുന്നത്.
ബിനോയ് വിശ്വത്തെ കണ്ട് എന്തു കൊണ്ട് ഒപ്പിട്ടു എന്ന് വിശദീകരിക്കാനായിരുന്നു വിളിച്ചത്. കൂടിക്കാഴ്ചക്ക് ശേഷം താൻ ഒന്നും പറഞ്ഞില്ല. എന്നാൽ അനിൽ മാധയമങ്ങളോട് എന്നെ അവഹേളിക്കുന്ന രീതിയിൽ പറഞ്ഞു. ഒരാൾ ഓഫീസിൽ വന്നാൽ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്കാരമാണ്. പ്രകാശ് ബാബു, എംഎ ബേബിയെ അവഹേളിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ബേബി നിസ്സഹായൻ എന്ന് പറഞ്ഞത്. ബേബിയോട് സഹതാപം എന്ന് പറഞ്ഞു. ഞങ്ങളുടെ പാർട്ടി ജനറൽ സെക്രട്ടറിയാണ്. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകൾ അതിരുകടന്ന് പ്രതിഷേധിച്ചു. എന്റെ കോലം എന്തിനു കത്തിച്ചു. എന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തി. ഞാൻ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടു. രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് ബിനോയ് പറഞ്ഞു. തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു ഇവർ. ഇവർക്കൊന്നും തന്റെ ചരിത്രം അറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീയിലെ തുടർ നടപടി നിർത്തിവെക്കാൻ കേരളം തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളും. സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ഉണ്ടാക്കിയ ഉപസമിതി ഉടനൊന്നും റിപ്പോർട്ട് നൽകില്ല. തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡൂവായ 300 കോടി കിട്ടാനിരിക്കെയാണ് പിഎം ശ്രീയിലെ പിന്നോട്ട് പോക്ക്. പിഎം ശ്രീയിലെ തുടർ നടപടി നിർത്തിവെക്കാൻ കേരളം തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളും. സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ഉണ്ടാക്കിയ ഉപസമിതി ഉടനൊന്നും റിപ്പോർട്ട് നൽകില്ല. തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡൂവായ 300 കോടി കിട്ടാനിരിക്കെയാണ് പിഎം ശ്രീയിലെ പിന്നോട്ട് പോക്ക്.
ഒരാഴ്ച നീണ്ട പിഎം ശ്രീ വിവാദത്തിനൊടുവിലാണ് കേരളത്തിൻറെ യൂ ടേൺ. കരാറിൽ നിന്ന് പിന്മാറാൻ കേന്ദ്രത്തിനാണ് അധികാരം. ഇവിടെ കേരളം പിന്മാറിയതല്ല. സാങ്കേതികമായി തുടർനടപടി നിർത്തിവെച്ചതാണ്. ഒപ്പിട്ട ധാരണാപത്രം പഠിക്കാനാണ് ഉപസമിതി വെച്ചത്. സമതി ശരിക്കും വിവാദം തണുപ്പിക്കാനുള്ള നടപടി മാത്രം. അടുത്തെങ്ങും സമിതി ചേരാനോ റിപ്പോർട്ട് നൽകാനോ ഉള്ള സാധ്യത വളരെ കുറവാണ്. ഉടൻ തദ്ദശ തെരഞ്ഞെടുപ്പ് വിജ്ഞപനവും ഇറങ്ങും. പിന്നോട്ട് പോകലിൽ വിദ്യാഭ്യാസവകുപ്പിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. കേന്ദ്രം തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ടിലെ 925 കോടിയിൽ 300 കോടി ഉടൻ നൽകാനിരിക്കെയാണ് പിന്മാറ്റം. എസ്എസ് കെ യും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലെ നടപടിക്രമങ്ങൾ ഏറ്റവും അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പിലെയും എസ്എസ് കെയിലെയും ഉദ്യോഗസ്ഥർ അവസാന നിമിഷം വരെ കരുതിയത് പിന്നോട്ട് പോകില്ലെന്നായിരുന്നു. പക്ഷെ കേരളത്തിൻറെ പിന്മാറ്റം കേന്ദ്രം മനസ്സിലാക്കി. ഈ സാഹചര്യത്തിൽ ഫണ്ട് വിതരണം അനിശ്ചിതത്വത്തിലായി. ഫണ്ടാണ് പ്രധാനമെന്ന് ആവർത്തിച്ച വിദ്യാഭ്യാസമന്ത്രിയും വെട്ടിലായി. പഞ്ചാബ് നേരത്തെ പിഎം ശ്രീയിൽ പിന്മാറിയതോടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. പിന്നീട് വീണ്ടും ചെർന്നതോടെയാണ് പണം കിട്ടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam