മിക്സ്ഡ് സ്കൂളുകളും യൂണിഫോമും അടിച്ചേൽപിക്കില്ല, തീരുമാനമെടുക്കേണ്ടത് പിടിഎയും തദ്ദേശസ്ഥാപനങ്ങളും: ശിവൻ കുട്ടി

Published : Sep 05, 2022, 01:41 PM IST
മിക്സ്ഡ് സ്കൂളുകളും യൂണിഫോമും അടിച്ചേൽപിക്കില്ല, തീരുമാനമെടുക്കേണ്ടത് പിടിഎയും തദ്ദേശസ്ഥാപനങ്ങളും: ശിവൻ കുട്ടി

Synopsis

ആരുടെയും മതവികാരത്തെയോ വസ്ത്രധാരണ പാരമ്പര്യത്തെയോ തകിടം മറിക്കുന്ന തീരുമാനം സർക്കാർ എടുത്തിട്ടില്ല. എന്നാൽ പുരോഗമന സമൂഹത്തിൽ വന്ന് കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മിക്സഡാക്കുന്നതിലും ജെൻഡര്‍ ന്യൂട്രൽ യൂണിഫോം സ്കൂളുകളിൽ നടപ്പാക്കുന്നതിലും സര്‍ക്കാര്‍ തീരുമാനം അടിച്ചേൽപിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി. ഇക്കാര്യത്തിൽ സ്കൂളുകളിലെ രക്ഷകര്‍ത്തൃസമിതിയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. 

സ്കൂളുകൾ മിക്സഡാക്കുന്നതിലും ജെൻഡര്‍ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിലും വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിന് കിട്ടി കൊണ്ടിരിക്കുന്നത്. എന്നാൽ ഏതെങ്കിലും പ്രത്യേക യൂണിഫോം എവിടെയെങ്കിലും ധരിക്കണമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അതത് സ്കൂളുകളിലെ പിടിഎയും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഇടപെടില്ല. 

ആരുടെയും മതവികാരത്തെയോ വസ്ത്രധാരണ പാരമ്പര്യത്തെയോ തകിടം മറിക്കുന്ന തീരുമാനം സർക്കാർ എടുത്തിട്ടില്ല. എന്നാൽ പുരോഗമന സമൂഹത്തിൽ വന്ന് കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 

കാനഡയിൽ ആക്രമണ പരമ്പര. 10പേരെ കുത്തിക്കൊന്നു, അക്രമികളായ രണ്ടുപേർക്കായി തെരച്ചിൽ

 

കാനഡ : കാനഡയിൽ ആക്രമണ പരമ്പര. സസ്കാച്വാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.  സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേർക്ക് പരിക്ക്. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് . രണ്ട് യുവാക്കളാണ് സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആക്രമണം നടത്തിയത് . പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു 

കേരളത്തിൽ വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ ആക്രമണം : സുപ്രീംകോടതി ഈ വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും

 

ദില്ലി:കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഈ വെള്ളിയാഴ്ച  പരിഗണിക്കാൻ സുപ്രീംകോടതി  തീരുമാനിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയിൽ നേരത്തെയുള്ള കേസിൽ കേരളത്തിലെ നിലവിലത്തെ സാഹചര്യം ഹ‍ർജിക്കാരൻ അറിയിക്കുകയായിരുന്നു.പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ എടുത്തിട്ടും 12 വയസുകാരി മരിച്ചത് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഓഗസ്റ്റിൽ മാത്രം കേരളത്തില്‍ 8 പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്‍റെ അഭിഭാഷകന്‍ വി.കെ.ബിജു സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ രണ്ടു പേർ പ്രതിരോധ വാക്സീൻ എടുത്തവരാണ്. പ്രതിരോധ വാക്സീന്റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിലവിൽ ഒരു സമിതിയെ രൂപീകരിച്ചുണ്ട്. എന്നാൽ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുവെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ഹർജി  അടിയന്തരമായി പരിഗണിക്കാൻ കോടതി  തീരുമാനിച്ചത്. 

ഈ വിഷയത്തിൽ ജസ്റ്റിസ് സിരിജഗൻ നേരത്തെ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു.  തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശ നല്‍കാൻ ഈ കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി