ബ്രഹ്മപുരത്തെ പുക അണക്കാനുള്ള ശ്രമം തുടരുന്നു, ഇന്ന് മുതൽ മൊബൈൽ മെഡിക്കൽ സംഘം, വിശദ പഠനം വേണമെന്ന് വിദഗ്ധർ

Published : Mar 13, 2023, 05:35 AM ISTUpdated : Mar 13, 2023, 10:46 AM IST
ബ്രഹ്മപുരത്തെ പുക അണക്കാനുള്ള ശ്രമം തുടരുന്നു, ഇന്ന് മുതൽ മൊബൈൽ മെഡിക്കൽ സംഘം, വിശദ പഠനം വേണമെന്ന് വിദഗ്ധർ

Synopsis

വസങ്ങളോളം കത്തിയ മാലിന്യപ്പുകയിലൂടെ വായുവിലും വെള്ളത്തിലും മണ്ണിലും കലർന്ന വിഷ പദാർത്ഥങ്ങൾ ബ്രഹ്മപുരത്ത് മാത്രമൊതുങ്ങില്ലെന്നാണ് വിദഗ്ധർ പറയുന്നത്


കൊച്ചി: ബ്രഹ്മപുരത്തെ പുകയണക്കാനുള്ള ശ്രമം പന്തണ്ടാം ദിവസവും തുടരുന്നു. 95 % പ്രദേശത്തെ തീയും പുകയും അണച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു. അഞ്ച് ശതമാനം ഭാഗത്തെ തീയണക്കായാനായി കൂടുതൽ മണ്ണുമാന്ത്രി യന്ത്രങ്ങളും അഗ്നിരക്ഷ യൂണിറ്റുകളും ഇവിടേക്ക് മാറ്റി. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതൽ വൈറ്റില മേഖലയിൽ പ്രവര്‍ത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് സംവിധാനം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്

 

ബ്രഹ്മപുരം മാലിന്യപ്രശ്നം ഇന്ന് നിയമസഭയിൽ പ്രതിപക്ഷം സർക്കാറിനെതിരെ ഉന്നയിക്കും. 12 ദിവസമായിട്ടും പുക ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകാത്തതും സർക്കാറിൻറെ വീഴ്ചകളും പറയാനാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയുടെ മൗനവും ആയുധമാക്കാനാണ് പ്രതിപക്ഷ ശ്രമം. പ്രശ്നത്തിൽ ഇനി എടുക്കാൻ പോകുന്ന നടപടികൾ സർക്കാർ സഭയിൽ വിശദീകരിക്കും. 

 

ബ്രഹ്മപുരത്തെ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേഥയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി നിയോഗിച്ച വിദഗ്ധരുൾപ്പെട്ട നിരീക്ഷണ സമിതി ശനിയാഴ്ച വൈകുന്നേരം മാലിന്യ പ്ലാന്റ് സന്ദ‍ർശിച്ചിരുന്നു. ഇവരുടെ റിപ്പോർ‍ട് കോടതി ഇന്ന് പരിഗണിക്കും. തദ്ദേശ സ്വയം ഭരണ അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർ, കോർപറഷൻ സെക്രട്ടറി എന്നിവരോട് എല്ലാ സിറ്റിങ്ങിലും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ ഉമാ തോമസ് എം എൽ എ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്

 

അതേസമയം ബ്രഹ്മപുരത്തെ തീ ഉണ്ടാക്കാവുന്ന ദീർഘകാല ആരോഗ്യ ഭീഷണികൾ കണ്ടെത്താൻ സർക്കാർ അടിയന്തിരമായി വിദഗ്ധ പരിശോധനകൾക്ക് തയാറാകണമെന്ന് ആരോഗ്യവിദഗ്ധർ. ദിവസങ്ങളോളം കത്തിയ മാലിന്യപ്പുകയിലൂടെ വായുവിലും വെള്ളത്തിലും മണ്ണിലും കലർന്ന വിഷ പദാർത്ഥങ്ങൾ ബ്രഹ്മപുരത്ത് മാത്രമൊതുങ്ങില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

മാലിന്യത്തിലെ തീപ്പിടുത്തത്തെത്തുടർന്നുള്ള ഡയോക്സിൻ ബഹിർഗമനമാണ് കൊച്ചിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇത് എത്രത്തോളമുണ്ട് എന്ന് കണ്ടെത്തലാണ് പ്രധാനം. ഡയോക്സിൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആ പ്രദേശത്ത് മാത്രമൊതുങ്ങില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ തന്നെ പറയുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിൽ കലർന്നും, മത്സ്യം, മാംസം, പാൽ എന്നിവ വഴി വരെ ശരീരത്തിലേക്കെത്തും. കാലങ്ങൾ നിലനിൽക്കുകയും തലമുറകളിലേക്ക് വിപത്ത് പടർത്തുകയും ചെയ്യും. ഇത് കണ്ടെത്തലാണ് പ്രധാനം. 

പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കപ്പുറം, കൊഴുപ്പുഗ്രന്ഥികളിലും നാഡീവ്യൂഹത്തിലും വരെ കടന്നുകയറി വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന പ്രത്യുൽപാദന തകരാറുകളുടെയും കാൻസറിന്റെയും തൈറോയ്ഡ് രോഗങ്ങളുടെയും ശ്വാസകോശ രോഗങ്ങളുടെയും വരെ ഭീഷണിയുണ്ടാക്കുന്നതാണ് ഡയോക്സിൻ. കൊച്ചിയിലെ മാലിന്യം കത്തിയത് പോലെ ദിവസങ്ങൾ നീണ്ടുനിന്ന മുൻ അനുഭവങ്ങളില്ലാത്ത പ്രതിസന്ധിയായത് കൊണ്ടുതന്നെ, കൈയിൽ നിലവിൽ ഇതുപോലൊരു പ്രശ്നത്തിന്റെ ആരോഗ്യ‍ഡാറ്റയില്ല. മാലിന്യം കത്തിയതിന്റെ മറ്റു വിഷാംശങ്ങൾ ജലാശയങ്ങളിൽ കലരുന്നതിന്റെ വെല്ലുവിളി വേറെ.

എഴുപത് ഏക്കറിൽ പരന്നുകിടക്കുന്ന പ്ലാസ്റ്റിക് നിറഞ്ഞ മാലിന്യപ്പുക, പത്ത് ദിവസത്തിലധികം പുറത്തേക്ക് വമിച്ചതിന് നേരിടാൻ മാസ്ക് ധരിച്ച്, പുകയിൽ നിന്ന് തൽക്കാല രക്ഷ നേടിയാൽ മാത്രം പോരെന്നു ചുരുക്കം.

ബ്രഹ്മപുരം തീപിടിത്തം; ദുരിത ബാധിതരായവർക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ്

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K