പരിശോധനയ്ക്ക് കോൺഗ്രസിന്‍റെ വസ്തുതാ പരിശോധന സമിതിക്ക് രൂപം നല്‍കി. പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച പഠനം, പരിഹാരം, റിപ്പോർട്ട് സമര്‍പ്പിക്കല്‍ എന്നിവയാണ് സമിതിയുടെ ചുമതല.

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ ദുരിത ബാധിതരായവർക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ്. പരിശോധനയ്ക്ക് കോൺഗ്രസിന്‍റെ വസ്തുതാ പരിശോധന സമിതിക്ക് രൂപം നല്‍കി.

എട്ടംഗ സമിതിക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. ബെന്നി ബഹനാൻ എം.പി, ഹൈബി ഈഡൻ, ടി ജി വിനോദ് എംഎൽഎ, ഉമാ തോമാസ്, ഡോ. വി.വി ഉമ്മൻ, പ്രൊഫ ലാല ദാസ്, ഡോ. മനോജ് പെലിക്കൻ, ഡോ. എസ് എസ് ലാൽ എന്നിവരാണ് സമിതിയിലുള്ളത്. പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച പഠനം, പരിഹാരം, റിപ്പോർട്ട് സമര്‍പ്പിക്കല്‍ എന്നിവയാണ് സമിതിയുടെ ചുമതല.