Eid al-Fitr 2022 : സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

Published : May 01, 2022, 08:18 PM ISTUpdated : May 01, 2022, 09:21 PM IST
Eid al-Fitr 2022 : സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

Synopsis

റംസാൻ മുപ്പത് പൂർത്തിയാക്കി മറ്റന്നാൾ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് ഖാസി അറിയിച്ചു. 

കോഴിക്കോട്: മാസപിറവി ഇതുവരെയും കാണാത്തതിനാൽ സംസ്ഥാനത്ത്  ചെറിയ പെരുന്നാൾ ചൊവ്വാഴ്ച ആയിരിക്കും. ശവ്വാല്‍ മാസപ്പിറവി ഇന്ന് കാണാത്തതിനാല്‍ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഇസ്ലാം മത പണ്ഡിതരും ഖാസിമാരും അറിയിച്ചു.

പാണക്കാട് സയിദ് സാദിഖലി തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ , കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി , കോഴിക്കോട് വലിയ ഖാസി  മുഹമ്മദ് കോയ തങ്ങള്‍ ജമുല്ലൈലി തുടങ്ങിയവര്‍ ഇക്കാര്യം അറിയിച്ചു. മറ്റന്നാളത്തെ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം.

ചൊവ്വാഴ്ചയാണെന്ന പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വീടുകളിലും ഈദ് ഗാഗുകളിലും ഒരുക്കങ്ങള്‍ തുടങ്ങി. പുതിയ വസ്ത്രങ്ങളുടുത്തും മൈലാഞ്ചിയിട്ടും പെരുന്നാളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ത്രീകളും കുട്ടികളും.

അവധിയിൽ മാറ്റമില്ല

ചെറിയാ പെരുന്നാൾ പ്രമാണിച്ചുള്ള, സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ നാളത്തെ അവധിയിൽ മാറ്റമില്ല. മറ്റന്നാളത്തെ അവധിയുടെ കാര്യത്തിൽ നാളെ തീരുമാനമെന്നും സർക്കാർ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കരിയര്‍ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍
`ഞാനും ഇവിടുത്തെ വോട്ടറാണ്', എംഎൽഎ ഓഫീസിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം ആഹ്ലാദം പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ