
ദില്ലി: ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക് (Kerjiwal to visit Kerala). ഈ മാസം 15-ന് എറണാകുളം കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായാണ് കെജ്രിവാൾ എറണാകുളത്ത് എത്തുന്നത്. ട്വൻ്റി 20 ആണ് കിഴക്കമ്പലത്തെ പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്. അരലക്ഷം പ്രവർത്തകർ ട്വൻ്റി 20 സമ്മേളനത്തിൽ പങ്കെടുക്കും എന്നാണ് സാബു ജേക്കബ് അവകാശപ്പെടുന്നത്. പൊതുസമ്മേളനത്തിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ കെജ്രിവാൾ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഉപതെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലാണ് മൂന്ന് മുന്നണികളും ട്വൻ്റി 20യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam