
തിരുവനന്തപുരം: ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.
കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചത്. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളിൽ മാസപ്പിറവി ദർശിച്ചെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും വ്യക്തമാക്കി.
ലഹരിക്കെതിരായ ശക്തമായ പോരാട്ടം നടത്തണമെന്ന് മാസപ്പിറവി ദൃശ്യമായെന്ന് അറിയിച്ച് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പറഞ്ഞു. പെരുന്നാൾ ആഘോഷങ്ങൾ മറ്റുള്ളവർക്ക് പ്രയാസം വരാതെ നടത്തണം, സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം, ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam