ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും, കൂടെ പിൻവലിച്ച നോട്ടുകളും; ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്

Published : Jun 22, 2026, 10:57 PM IST
guruvayur temple

Synopsis

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തിലെ ഭണ്ഡാര എണ്ണലില്‍ 8.5 കോടി രൂപയും ഒരു കിലോയിലേറെ സ്വര്‍ണവും ലഭിച്ചു. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000, 1000, 500 രൂപയുടെ നോട്ടുകളും ഭണ്ഡാരത്തില്‍ നിന്ന് കണ്ടെത്തി. ഇ-ഭണ്ഡാരങ്ങള്‍ വഴിയും ലക്ഷങ്ങളുടെ വരുമാനം ക്ഷേത്രത്തിന് ലഭിച്ചിട്ടുണ്ട്.

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തിലെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 8,50,00,661 രൂപ. ഒരു കിലോയിലേറെ സ്വര്‍ണവും ലഭിച്ചു. 9 കിലോഗ്രാം വെളളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 15 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 14 നോട്ടുകളും അഞ്ഞൂറിന്റെ 60 നോട്ടുകളും ലഭിച്ചു. ഇ ഭണ്ഡാരങ്ങള്‍ വഴി ലഭിച്ച തുകകള്‍ക്കു പുറമെയാണിത്. കാനറാ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

ഇ-ഭണ്ഡാരങ്ങളിലൂടെയും കാര്യമായ വരുമാനം ലഭിച്ചു. കിഴക്കേ നടയിലെ എസ്ബിഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ യുബിഐ ഇ-ഭണ്ഡാരത്തില്‍ നിന്ന് 1,07,226 രൂപയും ഇന്ത്യന്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും ഐസിഐസിഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആയങ്കിയുടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മറ്റൊരാൾ? ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിൽ ആയങ്കിയെ പൂട്ടാൻ പൊലീസ്
കുന്നംകുളം സ്വകാര്യ ബസ് അപകടം: ബസ് ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; അപകടമുണ്ടായത് ഓവർ ടേക്ക് ചെയ്യുന്നതിനിടെ