ആലപ്പുഴ കേസ് അട്ടിമറി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുരുക്ക് മുറുകുന്നു, എസ്ഐടി അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

Published : Jun 22, 2026, 10:07 PM IST
mr ajithkumar

Synopsis

എസ് പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. എം ആർ അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖകളും റിപ്പോർട്ടിൻ്റെ ഭാഗമായി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: ആലപ്പുഴ ആലപ്പുഴ രക്ഷാപ്രവർത്തനകേസിലെ അട്ടിമറി നടത്തിയ എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് നൽകി. എസ് പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. എം ആർ അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖകളും റിപ്പോർട്ടിൻ്റെ ഭാഗമായി നൽകിയിട്ടുണ്ട്. എഡിജിപി എം ആർ അജിത് കുമാറിൻ്റെ കാലത്ത് കേസ് ഡയറി തിരുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി അന്വേഷണം. 

കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകരെ മർദ്ദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫീസിൽ വെച്ച് കേസ് ഡയറി തിരുത്തിയെന്നാണ് മുൻ അന്വേഷണ സംഘത്തെ വെളിപ്പെടുത്തൽ. എഡിജിപി അജിത് കുമാറിന്‍റെ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും, ശ്രീകാന്തും ചേർന്ന് രേഖകള്‍ തിരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് മൊഴി നൽകിയത്. രേഖകള്‍ എഡിജിപിയുടെ അറിവോടെ തിരുത്തിയെന്ന് ഗ്രേഡ് എസ്ഐമാർ എസ്ഐടിയുടെ ചോദ്യം ചെയ്യൽ സമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് കൃത്രിമം നടത്തിയ സ്ഥലത്ത് തെളിവെടുത്ത് നടത്തിയത്. സന്ദർശക രജിസ്റ്റർ, സിസിടിവി, കമ്പ്യൂട്ടർ എന്നിവ പരിശോധിച്ചു. ആലപ്പുഴയിൽ നിന്നുള്ള അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എഡിജിപിയും സ്ഥലത്തുണ്ടായിരുന്നുവെന്ന് എസ്ഐടി സ്ഥീരീകരിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രളയക്കെടുതിക്കിടയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം
Malayalam News Live Updates: പ്രളയക്കെടുതിക്കിടയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം