നടുറോഡിൽ സ്ത്രീ ലൈം​ഗികാതിക്രമത്തിനിരയായിട്ട് എട്ട് ദിവസം! പ്രതിയെവിടെ? ഇപ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്

Published : Mar 22, 2023, 09:28 PM IST
നടുറോഡിൽ സ്ത്രീ ലൈം​ഗികാതിക്രമത്തിനിരയായിട്ട് എട്ട് ദിവസം! പ്രതിയെവിടെ? ഇപ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്

Synopsis

നടുറോഡിൽ സ്ത്രീയെ അതിക്രൂരമായി ആക്രമിച്ച ശേഷം അതിവേ​ഗത്തിൽ വാഹനമോടിച്ചു പോയ പ്രതിയെക്കുറിച്ച് ഇപ്പോഴും പൊലീസിന് സൂചനയില്ല. 

തിരുവനന്തപുരം: ജില്ലയിലെ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീക്കെതിരെ ലൈം​ഗിക അതിക്രമമുണ്ടായി എട്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. പൊലീസ് ഉത്തരവാദിത്വം നിർവ്വഹിച്ചിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വിമർശിച്ചപ്പോൾ പരാതിക്കാരിക്ക് പൊലീസുകാരെക്കുറിച്ച് ആക്ഷേപമില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. നടുറോഡിൽ സ്ത്രീയെ അതിക്രൂരമായി ആക്രമിച്ച ശേഷം അതിവേ​ഗത്തിൽ വാഹനമോടിച്ചു പോയ പ്രതിയെക്കുറിച്ച് ഇപ്പോഴും പൊലീസിന് സൂചനയില്ല. 

ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ പേട്ട പൊലീസിനെ സ്ത്രീയുടെ മകൾ വിവരമറിയിച്ചിട്ടും ന​ഗരത്തിൽ മുഴുവൻ വിവരം കൈമാറി പരിശോധന നടത്തുന്നതിലുണ്ടായ വീഴ്ചയാണ് തിരിച്ചടിയാകുന്നത്. പ്രതിയുടേതെന്ന് സംശയിക്കുന്ന സ്കൂട്ടറിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദമായി വലിയ സ്ക്രീനിൽ പരിശോധിക്കുകയാണ് പൊലീസ്. സംശയം തോന്നിയ ഒരു വാഹനക്കമ്പനിയുടെ ഉദ്യോ​ഗസ്ഥരോട് വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്. 

എകെജി സെന്റർ ആക്രമണ കേസിലും വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. ഇതിനിടെ പൊലീസിന്റെ വീഴ്ചയിൽ വ്യത്യസ്തമായ രീതിയിലാണ് ആരോ​ഗ്യ വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രതികരണം. പൊലീസിന്റെ ​ഗുരുതരവീഴ്ചയായി പ്രതിപക്ഷം ഉന്നയിക്കുന്ന സംഭവത്തിലാണ് മന്ത്രിമാർക്കിടയിൽ തന്നെ ഭിന്നനിലപാട്. ഈ മാസം 13 ന് രാത്രിയാണ് മരുന്ന് വാങ്ങാൻ സ്കൂട്ടറിൽ  പോയ സ്ത്രീ ആക്രമിക്കപ്പെട്ടത്. 

നടുറോഡിൽ സ്ത്രീക്കെതിരെ അതിക്രമം, വിവരമറിയിച്ചിട്ടും അനങ്ങിയില്ല; രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരത്ത് നടുറോഡിൽ ലൈംഗികാതിക്രമം, വിവരം അറിയിച്ചിട്ടും അനങ്ങാതെ പൊലീസ്, കേസെടുത്തത് 3 ദിവസത്തിന് ശേഷം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

108ല്‍ വിളിക്കാൻ അഭ്യർത്ഥിച്ച് ആരോഗ്യവകുപ്പ്, ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട
'കടുത്ത ചൂടിൽ തണുപ്പ് തേടിയെത്തും, സൂക്ഷിച്ചില്ലെങ്കിൽ പണിയാകും'; പാമ്പ് ശല്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ