
പത്തനംതിട്ട : അടൂരിൽ കുടുംബ വഴക്കിനിടെ സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്. അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ മർദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീൽ പൈപ്പുകൊണ്ടുള്ള അടിയേറ്റത്. അടിയുടെ ശക്തിയിൽ താടിയെല്ലിന് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പെരിങ്ങനാടുള്ള ഷിനുമോന്റെ വീട്ടിൽവച്ചാണ് കുട്ടിക്ക് അടിയേറ്റത്. മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയത് ഷിനുമോന്റെ അമ്മ ചോദ്യം ചെയ്തു. പ്രകോപിതനായ പ്രതി അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചു. അമ്മയെ ആക്രമിക്കുന്നത് തടയാൻ എത്തിയ ഷിനുമോന്റെ ഭാര്യയെും ഇയാൾ ക്രൂരമായി മർദ്ദിച്ചു. ഇതിനിടയിലാണ് എട്ട് മാസം പ്രായമായ കുഞ്ഞിന് അടിയേറ്റത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന ഷിനുമോൻ ഇതിന് ഉപയോഗിക്കുന്ന പൈപ്പ് കൊണ്ടാണ് ഭാര്യയെയും കുഞ്ഞിനേയും അടിച്ചത്. ഭാര്യയുടെ തോളിലും പുറത്തും പരിക്കുണ്ട്.
സ്ഥിരമായി ഷിനുമോൻ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്യുമെന്നാണ് ഭാര്യയുടേയും അമ്മയുടയും പരാതി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ജുവൈനൈൽ ജസ്റ്റിസ് ആക്ടിചെ വകുപ്പുകളുമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam