
കാസർകോട്: ജില്ലയിൽ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് എട്ട് പേർക്ക്. ഇതോടെ കാസർകോട്ടെ ആകെ രോഗബാധിതരുടെ എണ്ണം 114 ആയി.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 33 വയസ്സുള്ള പുരുഷനും 28 വയസ്സുള്ള സ്ത്രീയും 24 വയസ്സുള്ള അമ്മയും 2 വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. ഇവർ നാലു പേരും കാസർകോട് മുൻസിപ്പാലിറ്റിയിൽ താമസിക്കുന്നവരാണ്. മൊഗ്രാൽപുത്തൂർ സ്വദേശികളായ 26 വയസ്സുള്ള 2 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
41 വയസ്സുള്ള ഉദുമ സ്വദേശിയായ പുരുഷനും 34 വയസ്സുള്ള മധൂർ സ്വദേശിയായ സ്ത്രീയുമാണ് മറ്റു രോഗബാധിതർ. നാലുപേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത് നാല് പേർ ഗൾഫിൽ നിന്ന് വന്നവരുമാണ്. ഇന്നലെ കാസർകോട് രോഗം സ്ഥിരീകരിച്ച ഒൻപത് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചത്.
ഇതരജില്ലകളിൽ നിന്നും വ്യത്യസ്തമായി സമ്പർക്കത്തിലൂടെ രോഗം പകർന്നു കിട്ടുന്നവരുടെ എണ്ണം കാസർകോട് ജില്ലയിൽ കൂടി വരുന്നുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. പോയ ദിവസങ്ങളിൽ നിരീക്ഷണത്തിലായ ആളുകളുടെ സാംപിൾ പരിശോധന ഫലങ്ങൾ ഇനി വരും ദിവസങ്ങളിൽ വരാനുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam