കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും ആപ്പും; കര്‍ശന നടപടിയെന്ന് ഡിജിപി

By Web TeamFirst Published Apr 2, 2020, 9:23 PM IST
Highlights

കൊവിഡുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ചിലര്‍ മൊബൈല്‍ ആപ്പുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി.

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി സര്‍ക്കാരും പൊലീസും നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കൊവിഡുമായി ബന്ധപ്പെട്ട് അതിശയോക്തിപരമായും തെറ്റായും ഉള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ ശബ്ദസന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ മുന്നറിയിപ്പ്. 

ഇത്തരം നടപടികള്‍ ക്രിമിനല്‍ കുറ്റമാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ചിലര്‍ മൊബൈല്‍ ആപ്പുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കി. കൊവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട ചില വ്യാജവാ‍ർത്തകളും വ്യാജ ആപ്പുകളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്ത പ്രചാരണം തടയാൻ ശക്തമായി പൊലീസ് ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Also Read: ബാനറും കൊടിയും വച്ചുള്ള പ്രചരണ പരിപാടി ഒഴിവാക്കണം; വ്യജന്മാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

click me!