പ്രവചനങ്ങൾ ഫലിച്ചാൽ വരാനിരിക്കുന്നത് വൻ പ്രതിസന്ധിയെന്ന് മുന്നറിയിപ്പ്; കേരള തീരത്ത് മത്തിയടക്കം മീനുകളുടെ ലഭ്യത എൽ നിനോ കാരണം കുറയും?

Published : Jul 10, 2026, 05:26 PM IST
Fishing

Synopsis

എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മുന്നറിയിപ്പ് നൽകുന്നു. സമുദ്ര ഉഷ്ണതരംഗങ്ങൾ മത്തിയെയും പവിഴപ്പുറ്റുകളെ ആശ്രയിക്കുന്ന മത്സ്യങ്ങളെയും ബാധിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകും.

കൊച്ചി: സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം മൂലം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വൻതോതിൽ കുറവുണ്ടായേക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്ന കരുതുന്ന എൽ നിനോയുടെ പ്രത്യാഘാതം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ പ്രകടമാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. ദേശീയ മത്സ്യകർഷക ദിനത്തിൽ സിഎംഎഫ്ആർഐ സംഘടിപ്പിച്ച മത്സ്യ കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ചു വർഷങ്ങളെ അപേക്ഷിച്ച് മത്തിയുടെ ലഭ്യത ഇപ്പോൾ കൂടുതലാണ്.കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറിയ ഉപരിതല മീനുകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത് രാജ്യത്താകെ സമുദ്രമത്സ്യ ലഭ്യതയിൽ ഇടിവുണ്ടാകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലുള്ള പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കും-സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.

എൽ നിനോയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കുമായി ഈ വർഷം തന്നെ സിഎംഎഫ്ആർഐ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കും. കടുത്ത ചൂടിനും ഉയർന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ തീരദേശങ്ങളിലും കായലുകളിലും ലവണാംശം പെട്ടെന്ന് മാറിമറിയുന്നതിന് കാരണമാകും. ഇത് മത്സ്യകൃഷിയെ സാരമായി ബാധിക്കാനിടയുള്ളതിനാൽ തീരദേശ മത്സ്യകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്നും സിഎംഎഫ്ആർഐ അറിയിച്ചു. ദേശീയ മത്സ്യകർഷക ദിനാചരണ ചടങ്ങിൽ തീരദേശ മത്സ്യകൃഷി, കൂട് കൃഷി , മത്സ്യവിത്തുൽപ്പാദനം, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണവും തീറ്റ നിർമ്മാണവും, മത്സ്യക്കർഷകർക്കുള്ള സർക്കാർ സബ്സിഡികൾ എന്നിവയെക്കുറിച്ച് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ കർഷകർക്ക് സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജയിലിൽ നിന്ന് താത്ക്കാലികമായി മോചിപ്പിക്കണം, സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണം'; ഹൈക്കോടതിയെ സമീപിച്ച് ആർ സു​ഗതൻ
സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനവുമായി കെഎസ്‍യു പ്രസിഡന്‍റ്, എന്തിനാണ് എസ്എഫ്ഐ പ്രവർത്തകയെ പ്ലീഡറാക്കിയത്? 'കരയുന്ന പിള്ളയ്ക്കേ ചോറുള്ളു'