'ജയിലിൽ നിന്ന് താത്ക്കാലികമായി മോചിപ്പിക്കണം, സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണം'; ഹൈക്കോടതിയെ സമീപിച്ച് ആർ സു​ഗതൻ

Published : Jul 10, 2026, 05:23 PM IST
Sugathan

Synopsis

അതേ സമയം, കാപ്പാക്കേസിൽ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജയിലിൽ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്നും സർക്കാർ പറഞ്ഞു. 

കൊച്ചി: സത്യപ്രതി‍ജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സു​ഗതൻ ഹൈക്കോടതിയിൽ. ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാണ് സു​ഗതന്റെ ഹർജിയിലെ ആവശ്യം. ഈ മാസം 14നാണ് സത്യപ്രതി‍ജ്ഞ. നെടുമങ്ങാട് കോടതി നേരത്തെ മറ്റു രണ്ട് കേസുകളിൽ സു​ഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജയിലിൽ സത്യപ്രതിജ്ഞ നടത്തിക്കൂടെ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ തിങ്കളാഴ്ച മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. അതേ സമയം, കാപ്പാക്കേസിൽ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ജയിലിൽ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്നും സർക്കാർ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതി, ജയിലിൽ ചെയ്യാനാകുമോ? തിങ്കളാഴ്ച അറിയിക്കാമെന്ന് മറുപടി
എം.ആർ. അജിത് കുമാറിനെ തൊടാതെ യുഡിഎഫ് സർക്കാറും, റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല