'ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടന, അവരുടെ ഭീഷണി അധികകാലം നിലനിൽക്കില്ല'; വിമർശനവുമായി എളമരം കരീം

Published : Dec 17, 2025, 10:16 AM IST
Elamaram Kareem

Synopsis

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക തീവ്രവാദ സംഘടനയെന്ന് സിപിഎം നേതാവ് എളമരം കരീം

ദില്ലി: ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക തീവ്രവാദ സംഘടനയെന്ന് സിപിഎം നേതാവ് എളമരം കരീം. പൊളിറ്റിക്കൽ ഇസ്ലാം എന്നുള്ളതാണ് അവരുടെ രാഷ്ട്രീയം. അത് മറ്റു സമുദായിക സംഘടനകൾക്കുള്ളതല്ല. ആർഎസ്എസ് ഹിന്ദുത്വ വർഗീയത ഉയർത്തുന്നത് പോലെ തന്നെ മുസ്ലീങ്ങൾക്ക് ഇടയിൽ ഇസ്ലാമിക രാഷ്ട്രം എന്ന് തത്വത്തെ അടിസ്ഥാനപ്പെടുത്തി അവർ ഉയർത്തുന്ന ആശയങ്ങൾ അങ്ങേയറ്റം അപൽകരമാണ്. അവർക്ക് ആകെ കേരളത്തിലെ മുസ്ലിങ്ങളെ ഏകീകരിക്കാൻ കഴിയില്ല. 1% ത്തിൽ താഴെ മാത്രം സ്വാധീനമേ അവർക്കുള്ളൂ. അവർ മതനിരപേക്ഷതയ്ക്കും ഇടതുപക്ഷത്തിനും എതിരായി നടത്തുന്ന പ്രചാരവേലകൾ കുറച്ച് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയായി. അവരുടെ ഭീഷണി അധികകാലം നിലനിൽക്കുമെന്ന് കരുതുന്നില്ല എന്നും എളമരം കരീം പറഞ്ഞു.

മഹാത്മാ ​ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബി ജി റാം ജി ബിൽ കൊണ്ടുവരുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെയും എളമരം കരീം നിലപാട് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ഉറപ്പ് പദ്ധതി ആയിരുന്നു മഹാത്മാ ​ഗാന്ധി തൊഴിലുറപ്പ് പദ്ധതി. കേരളത്തിൽ 20 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾ ഉണ്ടെന്നും പുതിയ ബില്ല് എല്ലാ സംസ്ഥാങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ്. 40% വിഹിതം വഹിക്കുന്നത് സംസ്ഥാനങ്ങൾക്ക് വലിയ ഭാരമായി വരും രണ്ടാം ഗാന്ധിവധം എന്ന വിശേഷിപ്പിച്ചത് ഉചിതമായ പദപ്രയോഗമാണെന്നും രാജ്യത്ത് ആകെയുള്ള തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശക്തമായ പ്രതിഷേധാവുമായി രംഗത്ത് വരണം എന്നും എളമരം കരീം പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി, സംഘത്തിലെ ഉന്നതർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണം സംഘം
കുന്നംകുളത്ത് കണക്കുകളൊന്നുമങ്ങ് ശരിയാവുന്നില്ല, കാണിപ്പയ്യൂരില്‍ ജയിച്ച സ്വതന്ത്രയെ മുൻനിർത്തി വിചിത്ര സഖ്യ നീക്കം