എലപ്പുള്ളിയിൽ അവിശ്വാസ നീക്കം പാളി; യുഡിഎഫ്, ബിജെപി അംഗങ്ങൾ വിട്ടുനിന്നു; എൽഡിഎഫിന് തിരിച്ചടി

Published : Feb 14, 2025, 11:28 AM ISTUpdated : Feb 14, 2025, 12:05 PM IST
എലപ്പുള്ളിയിൽ അവിശ്വാസ നീക്കം പാളി; യുഡിഎഫ്, ബിജെപി അംഗങ്ങൾ വിട്ടുനിന്നു; എൽഡിഎഫിന് തിരിച്ചടി

Synopsis

പാലക്കാട് എലപ്പുള്ളി പഞ്ചായത്തിൽ യുഡിഎഫ്, ബിജെപി അംഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല

തിരുവനന്തപുരം: പാലക്കാട് ഒയാസിസ് കമ്പനിക്ക് ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയ എലപ്പുള്ളി പഞ്ചായത്തിൽ അവിശ്വാസ നീക്കം പാളി. എലപ്പുള്ളിയിൽ ബിജെപിയും യുഡിഎഫും യോഗത്തിൽ നിന്ന് വിട്ടുനിന്നു. പഞ്ചായത്തിൻ്റെ അഴിമതിക്കെതിരെ എന്ന് വാദിച്ചാണ് സിപിഎം എലപ്പുള്ളിയിൽ അവിശ്വാസം കൊണ്ടുവന്നത്. യുഡിഎഫും ബിജെപിയും വിട്ടുനിന്നതോടെ ഇരുവരും തമ്മിൽ അവിശുദ്ധ ബന്ധമെന്നായി ഇടതുമുന്നണിയുടെ ആരോപണം. 

ആകെ 22 അംഗങ്ങളുള്ള പഞ്ചായത്തിൽ ക്വാറം തികയാൻ 11 അംഗങ്ങൾ വേണം. 9 കോൺഗ്രസ് അംഗങ്ങളും 5 ബി ജെ പി അംഗങ്ങളും വിട്ടു നിന്നു. ക്വാറം തികയാത്തതിനാൽ പ്രമേയം അവതരിപ്പിക്കാനായില്ല. കോൺഗ്രസ് ബിജെപി അവിശുദ്ധ  കൂട്ട് കെട്ട് ഇതോടെ വെളിച്ചത്തായതായി സിപിഎം ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് പാസ്പോർട്ട് തിരികെ നൽകി; ജൂൺ 1 ന് മുമ്പ് കോടതിയിൽ ഏൽപിക്കണമെന്നും ഉത്തരവ്
ലോട്ടറി ക്ഷേമിനിധി ബോർഡിൽ നിന്നും കോടികൾ തട്ടിയ കേസ്; അനിൽകുമാറിന്‍റെ വീട്ടില്‍ വിജിലൻസ് റെയ്ഡ്