എലപ്പുള്ളിയില്‍ മദ്യക്കമ്പനിക്കുള്ള അനുമതി റദ്ദാക്കണം, യുഡിഎഫ്, ബിജെപി പ്രമേയങ്ങള്‍ പാസാക്കി പഞ്ചായത്ത്

Published : Feb 12, 2025, 01:23 PM IST
എലപ്പുള്ളിയില്‍ മദ്യക്കമ്പനിക്കുള്ള അനുമതി  റദ്ദാക്കണം, യുഡിഎഫ്, ബിജെപി  പ്രമേയങ്ങള്‍ പാസാക്കി പഞ്ചായത്ത്

Synopsis

സർക്കാർ പദ്ധതി നടത്തുന്നത് ചട്ടലംഘനം നടത്തിയെന്നാണ് പ്രമേയം.  ജലം ഊറ്റുന്ന കമ്പനിക്ക് അനുമതി നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്

പാലക്കാട്: മദ്യനിർമാണ കമ്പനിക്ക് അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം അവതരിപ്പിച്ച് യുഡിഎഫും ബി ജെ പിയും. എട്ടിനെതിരെ 14 വോട്ടുകൾക്ക് രണ്ട് പ്രമേയവും പാസായി. UDFഉം BJP യും പ്രമേയത്തെ പിന്തുണച്ചു. എട്ട് സിപിഎം അംഗങ്ങൾ പ്രമേയത്തെ എതിർത്തു. ഭരണസമിതിയും ബിജെപിയും വികസനത്തിന് എതിര് നിൽക്കുന്നുവെന്നും സി പി എം ആരോപിച്ചു. 

സർക്കാർ പദ്ധതി നടത്തുന്നത് ചട്ടലംഘനം നടത്തിയെന്നാണ് പ്രമേയം.  ജലം ഊറ്റുന്ന കമ്പനിക്ക് അനുമതി നൽകിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പരിസ്ഥിതി,കുടിവെള്ളം എന്നിവയ്ക്ക് ആഘാതമാകുന്ന പദ്ധതി സർക്കാർ ഉപേക്ഷിക്കണം. കർഷകരുടെയും ജനങ്ങളുടെയും ആശങ്ക സർക്കാർ പരിഹരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. 14 ന് സി പി എം അവിശ്വാസപ്രമേയം കൊണ്ടുവരാനിരിക്കേയാണ് യു ഡി എഫും ബിജെപിയും പ്രമേയം അവതരിപ്പിച്ചത്.

PREV
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു