'എലപ്പുള്ളി മദ്യപ്ലാന്റിൽ മുന്നോട്ട് തന്നെ'; ടോളിനോട് യോജിപ്പില്ലെന്നും എംവി ​ഗോവിന്ദൻ

Published : Feb 08, 2025, 01:39 PM ISTUpdated : Feb 08, 2025, 01:50 PM IST
'എലപ്പുള്ളി മദ്യപ്ലാന്റിൽ മുന്നോട്ട് തന്നെ'; ടോളിനോട് യോജിപ്പില്ലെന്നും എംവി ​ഗോവിന്ദൻ

Synopsis

എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദൻ. 

പാലക്കാട്: എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദൻ. ഭൂമി തരംമാറ്റൽ അനുമതി നിഷേധിച്ചത് സിപിഐ എതിർപ്പായി കാണുന്നില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യും. തടസമായ ഘടകങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചർച്ച ചെയ്ത് മുന്നോട്ട് പോകും. 

ടോളിനോട് പൊതുവേ യോജിപ്പില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. കിഫ്ബി വഴി 90,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. കടം വീട്ടി തീർക്കാൻ കൃത്യമായ പദ്ധതികൾ വേണ്ടിവരും. ടോളിന്റെ കാര്യം തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ​ഗോവിന്ദൻ ഇടതുമുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും അറിയിച്ചു. ധാരണയും വിശദമായ ചർച്ചയും രണ്ടും രണ്ടാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂർ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി കൊടകര റഷീദ് വീണ്ടും കസ്റ്റഡിയിൽ; അതിരപ്പിള്ളിയിലെ റിസോർട്ടിൽ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി
തിരുവനന്തപുരം മേയര്‍: മത്സരരംഗത്ത് യുഡിഎഫും, കെ എസ് ശബരീനാഥന്‍ മേയർ സ്ഥാനാര്‍ത്ഥി; സസ്‌പെന്‍സ് വിടാതെ ബിജെപി