മൂന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾഡക്കറിലെ അലങ്കാരലൈറ്റുകള്‍ തെളിക്കില്ല, ജീവനക്കാർക്ക് മന്ത്രിയുടെ നിർദേശം

Published : Feb 08, 2025, 12:35 PM IST
മൂന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾഡക്കറിലെ അലങ്കാരലൈറ്റുകള്‍ തെളിക്കില്ല, ജീവനക്കാർക്ക് മന്ത്രിയുടെ നിർദേശം

Synopsis

മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി  കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസിന് തുടക്കം

മൂന്നാര്‍:വിനോദ സഞ്ചാരികൾക്കായി  കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങി.ഗതാഗതമന്ത്രി കെബി ഗണേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
 ബസിൽ വച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു.രാത്രിയിൽ ഈ ബസ് സർവീസ് നടത്തുന്നില്ല.ലൈറ്റ് ഇടേണ്ട എന്നും ജീവനക്കാർക്ക് അദ്ദേഹം നിർദേശം
നല്‍കി.നിയമം ലംഘിച്ച് കെഎസ്ആർടിസി ബസ്സില്‍ അലങ്കാര ലൈറ്റുകള്‍ വച്ചിരിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം .

കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒറ്റ തവണയായി ശമ്പളം നൽകും എന്ന വാക്ക് നടപ്പാക്കിയെന്ന് മന്ത്രി പറഞ്ഞു.ഒന്നാം തീയതി ശമ്പളം നൽകും എന്ന വാക്കും പാലിക്കുംമൂന്നാറിൽ പ്രാദേശിക സർവീസ് നടത്താൻ ചെറിയ ബസുകൾ എത്തും.മൂന്നാറിൽ ഓടുന്ന വാഹനങ്ങൾക്ക് എല്ലാം ആവശ്യമായ രേഖകൾ ഉണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട്‌ നൽകാൻ മോട്ടോർ വാഹന വകുപ്പിന് അദ്ദേഹം നിർദേശം നല്‍കി.മൂന്നാർ ഓൾ ടാക്സി ഡ്രൈവേഴ്സിന്‍റെ  കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് മന്ത്രിയുടെ നിർദ്ദേശം.മൂന്നാറിൽ കെഎസ്ആർടിസിയുടെ സ്ഥലത്ത് പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ നടപടി തുടങ്ങി.നിർമ്മാണം സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിവുള്ളർക്ക് മാത്രമേ കരാർ കൊടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി

PREV
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്