എലത്തൂര്‍ ട്രെയിനിലെ തീവെപ്പ് കേസ്; കോഴിക്കോട് നിന്ന് 4 പൊലീസ് ഉദ്യോ​ഗസ്ഥർ ഇന്ന് ദില്ലിയിലേക്ക്

Published : Apr 05, 2023, 06:38 AM IST
എലത്തൂര്‍ ട്രെയിനിലെ തീവെപ്പ് കേസ്; കോഴിക്കോട് നിന്ന് 4 പൊലീസ് ഉദ്യോ​ഗസ്ഥർ ഇന്ന് ദില്ലിയിലേക്ക്

Synopsis

അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ട് പോകുന്നത്.   

കോഴിക്കോട്: ട്രെയിനിലെ തീവെപ്പ് കേസ് അന്വേഷിക്കാനായി കോഴിക്കോട് നിന്നുളള നാല് പൊലീസ് ഉദ്യോഗസ്ഥര്‍കൂടി ദില്ലിയിലേക്ക് തിരിച്ചു. രണ്ട് സിഐമാരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി ദില്ലിയില്‍ എത്തുന്നത്. തീവ്രവാദ വിരുദ്ധ സ്ക്വാഡും റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ്സും ദില്ലിയിലും നോയ്ഡയിലും അന്വേഷണം നടത്തി വരികയാണ്. അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ട് പോകുന്നത്. 

ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ദില്ലിയിലേക്ക് വ്യാപിപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എം ആര്‍ അജിത് കുമാര്‍ കോഴിക്കോട്ട് ക്യാംപ് ചെയ്താണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. എന്‍ഐഎയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംഭവത്തില്‍ സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തീപ്പൊളളലേറ്റ ഏഴ് പേര്‍ കോഴിക്കോട്ടെ രണ്ട് ആശുപത്രികളിലായി ചികില്‍സയില്‍ തുടരുകയാണ്.

 

 

 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം