ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തേക്കും,ആശുപത്രി ഡിസ്ചാർജ് മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷം

Published : Apr 07, 2023, 10:37 AM IST
ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തേക്കും,ആശുപത്രി ഡിസ്ചാർജ്  മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷം

Synopsis

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് വി മനേഷ് നേരിട്ട് മെഡിക്കല്‍ കോളേജിലെത്തി  

കോഴിക്കോട്" എലത്തൂർ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് റിമാന്‍ഡ് ചെയ്തേക്കും ഇന്നലെ കോഴിക്കോട്ടെത്തിച്ച പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്  മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനു ശേഷമായിരിക്കും ആകും ഡിസ്ചാര്‍ജ്ജ് തീരുമാനിക്കുക കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് വി മനേഷ് മെഡിക്കല്‍ കോളേജിലെത്തി.റിമാന്‍ഡില്‍ തീരുമാനം ആയ ശേഷമായിരിക്കുംകും അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.

 

ഷാരൂഖിൻ്റെ ദില്ലിയിലെ  ബന്ധുക്കളെയും കേരള പൊലീസ് സംഘം ചോദ്യം  ചെയ്തു .കേരളത്തിലേക്ക് ഒറ്റയ്ക്കാണോ സംഘമായിട്ടാണോ യാത്ര നടത്തിയത് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല .കാണാതായ ദിവസം മകൻ ബൈക്കിൽ കയറി പോയി എന്ന അമ്മയുടെ മൊഴി പൊലീസ്  വിശ്വാസത്തിൽ എടുത്തിട്ടില്ല.പൊതുവേ ശാന്തൻ എങ്കിലും ചില സാഹചര്യങ്ങളിൽ ആക്രമ സ്വഭാവം കാണിച്ചിരുന്നതായാണ് വിവരം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ'; ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആദ്യ പരാതിക്കാരി
ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു